കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ 28-ാം ഡിവിഷനിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. നിലവിൽ യു.ഡി.എഫിന്റെ കൈവശമുള്ള സീറ്റ് തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് എൽ.ഡി.എഫ്. ബി.ജെ.പി.യും സജീവമായി രംഗത്തുവന്നതോടെ ഡിവിഷനിൽ ത്രികോണ മത്സരം ഉറപ്പായി.
മുഹമ്മദ് മുസ്തഫ
(എൽ.ഡി.എഫ്)
സി.പി.ഐ. മുഴങ്ങോട്ട് വിള ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ്.
മുൻ നഗരസഭാ കൗൺസിലർ എന്ന നിലയിൽ മികച്ച പൊതുപ്രവർത്തന പാരമ്പര്യമുണ്ട്.
എ.ഐ.വൈ.എഫിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്നത്.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്.
ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും സജീവമായി പ്രവർത്തിക്കുന്നു.
യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റാണ്.
യുവ നേതാവായ അമൽ ആനന്ദ് സജീവമായി പ്രചാരണ രംഗത്ത് ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |