
തിരുവനന്തപുരം:പുതിയ വാഹനങ്ങൾ വാങ്ങാൻ ചെലവ് നിയന്ത്രണത്തിൽ ഇളവ് വരുത്തി 1.10കോടി അനുവദിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനങ്ങൾക്ക് അറ്റക്കുറ്റപ്പണി നടത്താൻ കൂടുതൽ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇസഡ് പ്ളസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് അറ്റക്കുറ്റപ്പണികൾക്ക് രണ്ടു ലക്ഷം രൂപ ചെലവാക്കാമെന്നാണ് പുതിയ ഉത്തരവ്. നേരത്തെ ഇത് ഒന്നര ലക്ഷമായിരുന്നു.
സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ വാഹനങ്ങൾ മുതൽ ഫർണിച്ചർ വാങ്ങുന്നതിന് വരെ കർശന നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനങ്ങൾക്ക് തുടർച്ചയായി ഇളവ് നൽകുന്നത്.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആറ് ഇന്നോവ ക്രസ്റ്റ, ഒരു കിയ കാർണിവൽ വാഹനങ്ങൾക്കാണ് അറ്റക്കുറ്റപ്പണിക്ക് കൂടുതൽ തുക അനുവദിച്ചത്.ഇതിൽ രണ്ടെണ്ണം ഈവർഷം വാങ്ങിയതാണ്. 2022ൽ വാങ്ങിയ മൂന്ന് വാഹനങ്ങളും 2021,2018 വർഷങ്ങളിൽ വാങ്ങിയ ഓരോ വാഹനങ്ങളുമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |