
തിരുവനന്തപുരം: വാഹൻ സോഫ്റ്റ്‌വേർ തകരാറിലായതിനെ തുടർന്ന് പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ തടസപ്പെട്ടു. രജിസ്‌ട്രേഷൻ ഫീസും, നികുതിയും അടയ്ക്കാൻ കഴിയാത്തതിനാൽ ഫാൻസി നമ്പർ ബുക്കിങ്ങും മുടങ്ങി. ഒരാഴ്ചയായി വാഹൻ സോഫ്റ്റ്‌വേറിന് തകരാറുണ്ട്. രാജ്യവ്യാപകമായുള്ള പ്രശ്നമാണിതെന്നും സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്നുമായിരുന്നു മോട്ടോർവാഹനവകുപ്പിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |