SignIn
Kerala Kaumudi Online
Sunday, 18 January 2026 3.40 PM IST

പുടിന്റെ ഒരു തുള്ളി വിസർജ്യം പോലും ഇന്ത്യയിൽ ഉപേക്ഷിക്കില്ല; എല്ലാം ആ കറുത്ത സ്യൂട്ട്‌കേസിൽ റഷ്യയിലേക്ക്, കാരണം

Increase Font Size Decrease Font Size Print Page
putin

ന്യൂഡൽഹി: ഇന്ത്യയുമായി ഉഭയകക്ഷി സഹകരണവും വാണിജ്യസാമ്പത്തികപ്രതിരോധ ഇടപാടുകളും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ രാജ്യത്ത് എത്തിയത്. പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോൾ മാറ്റിവച്ച് പുടിനെ സ്വീകരിച്ചു. 23ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് രാവിലെ ഹൈദരാബാദ് ഹൗസിൽ വച്ച് നടന്നിരുന്നു.

ഇന്നലെ വൈകിട്ട് 6.45ന് പുടിന്റെ ഔദ്യോഗിക വിമാനം 'ഫ്‌ളൈയിംഗ് ക്രെംലിൻ' ഡൽഹിയിൽ ഇറങ്ങുമ്പോൾ ടർമാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാറിൽ കാത്തിരിപ്പുണ്ടായിരുന്നു. പുടിൻ വിമാനത്തിൽ നിന്ന് പുറത്തേക്ക് വന്നയുടൻ മോദി കാറിൽ നിന്നിറങ്ങി ഹസ്തദാനം ചെയ്‌ശേഷം ആലിംഗനം ചെയ്തു. ടർമാർക്കിലെ വേദിയിൽ സംഘടിപ്പിച്ച ഇന്ത്യൻ നൃത്തം വീക്ഷിച്ച ശേഷം റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ വെള്ള 'ഓറസ് സെനറ്റ് കാറിൽ രണ്ടുപേരും കയറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ സ്വകാര്യ വിരുന്നിൽ പങ്കെടുക്കാനാണ് നേരേ പോയത്. അതിനുശേഷമാണ് താമസസൗകര്യം ഒരുക്കിയ ഹോട്ടൽ ഐ.ടി.സി മൗര്യയിലേക്ക് പുടിൻ പോയത്.

പുടിൻ ഇന്ത്യയിലെത്തിയതിന് പിന്നാലെ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് റഷ്യൻ പ്രസിഡന്റിന്റെ അംഗരക്ഷകരും അവരുടെ കയ്യിലെ കറുത്ത സ്യൂട്ട്‌കേസുമാണ്. പുടിന്റെ മലം ശേഖരിച്ച് റഷ്യയിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ഈ കറുത്ത സ്യൂട്ട്‌കേസെന്നാണ് വിവരം. പുടിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. കാൻസർ മുതൽ പാർക്കിൻസൺസ് വരെ അദ്ദേഹത്തിനുണ്ടെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വിദേശ ഏജൻസികൾ അറിയുന്നത് തടയാനാണ് അസാധാരണമായ നടപടി. ഈ സാഹചര്യത്തിലാണ് പുടിന്റെ അംഗരക്ഷകർ അദ്ദേഹത്തിന്റെ മലം ശേഖരിച്ച് റഷ്യയിൽ എത്തിക്കുന്നത്.

റഷ്യൻ പ്രസിഡന്റിന്റെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് (എഫ്പിഎസ്) പുടിന്റെ മലം ഉൾപ്പെടെയുള്ള ശരീര മാലിന്യങ്ങൾ ശേഖരിക്കുകയും പ്രത്യേക ബാഗുകളിൽ അടയ്ക്കുകയും സുരക്ഷിതമായ ബ്രീഫ്‌കേസുകളിൽ കൊണ്ടുപോകുകയും ചെയ്യുന്നു. 2017 മേയിൽ പുടിൻ ഫ്രാൻസ് സന്ദർശിച്ചപ്പോഴും 2019 ഒക്ടോബറിൽ സൗദി അറേബ്യയിലേക്കുള്ള യാത്രയിലും ഈ സ്യൂട്ട്‌കേസുകളിൽ വിസർജ്യം ശേഖരിച്ചിരുന്നു.

വിദേശ ഇന്റലിജൻസ് ഏജൻസികൾ തന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാൻ തന്റെ ജൈവ മാലിന്യങ്ങൾ പരിശോധിച്ചേക്കുമെന്ന് പുടിൻ ആശങ്കാകുലനാണെന്ന് യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസി (ഡിഐഎ)യിലെ മുൻ ഉദ്യോഗസ്ഥയായ റെബേക്ക കോഫ്ലർ ഫോക്സ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. മുൻ ബിബിസി പത്രപ്രവർത്തക ഫരീദ റുസ്തമോവ ഈ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിയന്നയിൽ സമാനമായ ഒരു കേസ് തനിക്ക് അറിയാമെന്ന് അവർ എക്സിൽ എഴുതി.

പുട്ടിനെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ കസാക്കിസ്ഥാനിലെ അസ്താനയിൽ ഒരു പത്രസമ്മേളനത്തിനിടെ പുടിന്റെ കാലുകൾ വിറയ്ക്കുന്നതായി കണ്ടത് അഭ്യൂഹങ്ങൾക്ക് വളംവച്ചിരുന്നു. പാർക്കിൻസൺസ് രോഗം പോലുള്ള ഒരു അവസ്ഥയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനുള്ള മാർഗമായി മലം ഉപയോഗിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു മാവോയുടെയും മറ്റ് നേതാക്കളുടെയും വിസർജ്യം പഠനവിധേയമാക്കി ജോസഫ് സ്റ്റാലിൻ ചാരപ്പണി നടത്തിയെന്ന് ഒരു മുൻ സോവിയറ്റ് ഏജന്റ് ഒരിക്കൽ അവകാശപ്പെട്ടിരുന്നു. ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയിൽ സോവിയറ്റ് സൈനികർ ഉപയോഗിച്ചിരുന്ന ടോയ്ലറ്റ് പേപ്പർ ബ്രിട്ടീഷ് ഇന്റലിജൻസ് ഏജന്റുമാർ പരിശോധിച്ചതായി പറയപ്പെടുന്നു. ബ്രിട്ടീഷ് സൈനിക വിദഗ്ധൻ ടോണി ഗെരാട്ടിയാണ് ഈ അവകാശവാദം ഉന്നയിച്ചത്.

TAGS: RUSSIA, PUTIN, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.