SignIn
Kerala Kaumudi Online
Saturday, 24 January 2026 5.43 AM IST

നിർമ്മാണത്തിലിരിക്കുന്ന സെപ്‌റ്റിക് ടാങ്കിൽ വീണു; കണ്ണൂരിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
marvan

കണ്ണൂർ: നിർമ്മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് മർവാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അങ്കണവാടിയിൽ നിന്ന് വീട്ടിൽ എത്തിയ ശേഷം അടുത്തുള്ള വീട്ടിൽ കളിക്കാൻ പോയതായിരുന്നു മർവാൻ. തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുടുംബ വീടിനോട് ചേർന്ന് നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. ടാങ്കിൽ സിമന്റ് തേച്ചതിന് ശേഷം ചോർച്ച പരിശോധിക്കാൻ വെള്ളം നിറച്ചിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS: KERALA, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.