SignIn
Kerala Kaumudi Online
Monday, 19 January 2026 11.01 AM IST

തലയോലപ്പറമ്പിൽ പാചകവാതക ലോറിക്ക് തീവച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Increase Font Size Decrease Font Size Print Page
gas-cylinders

കോട്ടയം: തലയോലപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന പാചകവാതക സിലിണ്ടർ ലോറിയിൽ തീവച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നും സിലിണ്ടറുമായി എത്തിയ ലോറി ഓടിക്കുന്നത് വെട്ടിക്കാട്ടുമുക്ക് സ്വദേശിയാണ്. അതിനാൽ ലോറി സ്ഥിരമായി വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനിലാണ് പാർക്ക് ചെയ്യുന്നത്.

ലോറിയുടെ മുകളിൽ കയറിയ യുവാവ്, പാചകവാതകം നിറച്ച ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ച് തീവച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. അതുവഴി പോയ കാർ യാത്രക്കാരൻ സംഭവം കണ്ട് സമീപത്തുള്ള വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ പൊലീസിലും വൈക്കം അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. മറ്റു സിലിണ്ടറുകൾക്ക് തീപിടിക്കാതിരുന്നതിനാൽ വൻദുരന്തം ഒഴിവായെന്നാണ് നാട്ടുകാർ പറയുന്നത്. യുവാവ് ഇന്നലെ വൈകിട്ട് മുതൽ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം തലയോലപ്പറമ്പ്- എറണാകുളം റോഡിൽ ഗതാഗതം സ്തംഭിച്ചിരുന്നു.

TAGS: CASE DIARY, KOTTAYAM, GAS CYLINDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.