SignIn
Kerala Kaumudi Online
Tuesday, 20 January 2026 9.46 PM IST

വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
amith

കാസർകോട്: ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ ഫോണിൽ പകർത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ് അമിത്തിനെ (34) മഞ്ചേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ഉപ്പള ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. ബിഎൽഒ ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ സുഭാഷിണിയാണ് (41) പരാതി നൽകിയത്.

എസ്‌ഐആർ വിവരം ശേഖരിച്ച് മടങ്ങുകയായിരുന്നു സുഭാഷിണി. ഇതിനിടെ അമിത് ഇവരെ തടഞ്ഞുനിർത്തി എസ്‌ഐആർ ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും അതിലെ വിവരങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തുകയുമായിരുന്നു. ഈ വിവരം പിന്നീട് പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും അമിത് അയച്ചുനൽകി.

ജില്ലാ കളക്‌ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നി‌ർദേശപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഉൾപ്പെടെയാണ് കേസ്.

TAGS: CASE DIARY, BLO, SIR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.