
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായ 18കാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി മണപ്പള്ളി താഴെ ഭാഗത്ത് മുംതാസ് ഭവനിൽ ബഷീറിന്റെ മകൻ മുജീബിനെയാണ്(38) അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലർച്ചെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ സർജറി ഐ.സി.യുവിന് മുമ്പിലായിരുന്നു സംഭവം. ഐ.സി.യുവിൽ കഴിയുന്ന മാതാവിന്റെ കൂട്ടിരിപ്പുകാരായി എത്തിയതായിരുന്നു പെൺകുട്ടിയും പിതാവും. ഇതേ ഐ.സി.യുവിലുള്ള പിതാവിനെ സഹായിക്കാനെത്തിയതായിരുന്നു മുജീബ്. ഐ.സി.യുവിൽ പ്രവേശനമില്ലാത്തതിനാൽ പുറത്തെ ഹാളിൽ കസേരയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി കയറി പ്പിടിക്കുകയായായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ പിതാവും മറ്റു കൂട്ടിരിപ്പുകാരും എയ്ഡ് പോസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയും പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
