SignIn
Kerala Kaumudi Online
Sunday, 18 January 2026 9.55 AM IST

സംവാദത്തിന് സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം: സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് കെസി വേണുഗോപാൽ

Increase Font Size Decrease Font Size Print Page
kc-venugopal

ആലപ്പുഴ: യുഡിഎഫ് എംപിമാരുടെ പ്രവർത്തനം ചർച്ച ചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും തീയതിയും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കഴിഞ്ഞ ദിവസം കെസി വേണുഗോപാൽ ഉന്നയിച്ച സംവാദ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കോഴിക്കോട് പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാൽ.

മുഖ്യമന്ത്രി തയ്യാറാണെങ്കിൽ സംവാദത്തിന് നാളെ തന്നെ തയ്യാറാണ്. അതല്ല, മുഖ്യമന്ത്രിക്ക് ഏതുദിവസമാണ് സൗകര്യമെന്നറിയിച്ചാൽ ആ ദിവസം സംവാദം നടത്താം.യുഡിഎഫ് എംപിമാരുടെ പാർലമെന്റിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേരള താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് യുഡിഎഫ് എംപിമാർ പോരാടിയത്. ആഴക്കടൽ മത്സ്യബന്ധനം, മണൽ ഖനനം, കപ്പൽ മുങ്ങിയത് ഉൾപ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസ ർക്കാരിന്റെ സാമ്പത്തിക വിവേചനം ഉൾപ്പെടെയുള്ള നിരവധിയായ വിഷയങ്ങൾ യുഡിഎഫ് എംപിമാർ പാർലമെന്റിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഡീലുകൾക്ക് വേണ്ടി കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാർ സന്ദർശിക്കാറില്ലെന്നത് ശരിയാണ്. പക്ഷെ കേരളത്തിന്റെ ജനകീയ വികസന വിഷയങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ നടക്കുന്ന അന്വേഷണം ഹൈക്കോടതി ചുമതലപ്പെടുത്തിയതാണ്. അതിൽ സർക്കാരിന് പങ്കില്ല. പക്ഷെ അന്വേഷണ സംഘം സമയപരിധി നീട്ടി കൊണ്ടുപോകുന്നത് ചില താൽപ്പര്യങ്ങൾക്ക് വേണ്ടിയാണോയെന്ന് ജനം സംശയിക്കുന്നു. സ്വർണ്ണക്കൊള്ളക്കാരെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. മറ്റു അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ താൽപ്പര്യത്തിന് പിന്നിൽ ആരെയെക്കയോ സംരക്ഷിക്കാനാണ്. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇനിയും വൻ തോക്കുകൾ വരാനുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

TAGS: KC VENUGOPAL, KERALA, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.