അടിമാലി:ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി അടിമാലി, മൂന്നാർ മേഖലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു.വിദൂര ആദിവാസി ഇടങ്ങളായ ഇടമലക്കുടിയിലേക്കും കുറത്തിക്കുടിയിലേക്കും പോളിംഗ് സാമഗ്രികൾ എത്തിച്ചു.എത്തിച്ചേരുന്നതിൽ ദൂരക്കൂടുതലുള്ള ഇടങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണമാണ് ആദ്യം പൂർത്തീകരിച്ചത്.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകൾക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം അടിമാലി സർക്കാർ ഹൈസ്‌കൂളിലായിരുന്നു ഒരുക്കിയിരുന്നത്.ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകൾക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം മൂന്നാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലായിരുന്നു ക്രമീകരിച്ചിരുന്നത്.കുറ്റമറ്റ രീതിയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തീകരിക്കാൻ വേണ്ടുന്ന ഒരുക്കങ്ങൾ നടത്തിയിരുന്നു.പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണലും ക്രമീകരിച്ചിട്ടുള്ളത്.പോളിംഗിനായി സംസ്ഥാനത്താകെ 1.8 ലക്ഷം ഉദ്യോഗസ്ഥരേയും 70000 പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും പോലീസ് സുരക്ഷയും പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ്കാസ്റ്റിംങ്ങും വീഡിയോ ചിത്രീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |