SignIn
Kerala Kaumudi Online
Sunday, 20 October 2019 11.41 AM IST

ജോളിയുടെ ക്രൂരതയുടെ കഥകൾ അങ്ങ് പാകിസ്ഥാനിലുമെത്തി: റിപ്പോർട്ട് ചെയ്ത് പ്രമുഖ പത്രം

the-dawn

ലാഹോർ: കൂടത്തായിയിലെ ജോളി നടത്തിയ ക്രൂരമായ കൊലപാതക പരമ്പരയുടെ കഥകൾ പാകിസ്ഥാനിലുമെത്തി. ജോളിയുടെ ചെയ്തികൾ പാകിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ 'ദ ഡോൺ' ആണ് റിപ്പോർട്ട് ചെയ്തത്. പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഉറുദു ഭാഷയിലാണ് വാർത്ത വന്നത്. വാർത്തയുടെ ഇംഗ്ലിഷ് വിവർത്തനവും സൈറ്റിൽ തന്നെ ലഭ്യമാണ്. സംഭവത്തിലെ ഇതുവരെയുള്ള വിവരങ്ങൾ വിശദീകരിച്ചുകൊണ്ടാണ് 'ദ ഡോൺ' റിപ്പോർട്ട് നൽകിയിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും കൂടുതൽ വായനക്കാരുള്ളതുമായ 'ദ ഡോൺ' പത്രം സ്ഥാപിച്ചത് പാകിസ്ഥാൻ രാഷ്ട്രപിതാവും അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ സ്ഥാപകനുമായ മുഹമ്മദലി ജിന്നയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറുപേരുടെയും മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മരിച്ച റോയിയുടെ ഉള്ളിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയിൽ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാദ്ധ്യതയിലേക്കെത്തിച്ചെന്നാണ് പൊലീസ് നിഗമനം നടത്തിയിരുന്നത്. നാട്ടുകാരും ജനപ്രതിനിധികളും നൽകിയിരിക്കുന്ന മൊഴികളും ഈ നിഗമനത്തെ ശരിവച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, KERALA, INDIA, PAKISTAN, JOLLY, KOODATHAYI CRIME, SERIAL KILLER, CRIME, NEWSPAPER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.