SignIn
Kerala Kaumudi Online
Tuesday, 20 January 2026 12.13 PM IST

കൊച്ചിക്കാർക്ക് വൈകുന്നേരം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടാകുമോ? ചർച്ച ഇങ്ങനെ

Increase Font Size Decrease Font Size Print Page
kochi

കൊച്ചി: മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും പാലിയേറ്റീവ് സൗകര്യങ്ങളുമുള്ള കൊതുകില്ലാത്ത കൊച്ചിയെന്ന ആഗ്രഹം പങ്കുവച്ച് 'നാളത്തെ കൊച്ചി' സംവാദം. പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച സംവാദത്തിൽ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. സംവാദത്തിൽ കൊച്ചിയിലെ ഗതാഗതക്കുരുക്കും ചർച്ചയായി.

അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കേരളത്തിന്റെ വാണിജ്യ തലസ്ഥാനമെന്ന കൊച്ചിയുടെ ഖ്യാതി നഷ്ടപ്പെടുത്തുമെന്ന ആശങ്കയും മുന്നോട്ടുവച്ചു. ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിച്ച് അഴിമതിക്കുള്ള സാദ്ധ്യത ഇല്ലാതാക്കണമെന്നും അഭിപ്രായവും ഉയർന്നു.

കൊച്ചിയിലെ കൊതുകുശല്യം രൂക്ഷമാണെന്നും വൈകുന്നേരങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും മാനസികാരോഗ്യ വിദഗ്ധൻ ഡോ. സിജെ ജോൺ പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് സമൂഹത്തിൽ കൂടുതൽ ഇടപഴകാനുള്ള അന്തരീക്ഷം ഉണ്ടാകണമെന്നും ജനങ്ങൾ കൂടിയിരിക്കുന്ന പൊതുഇടങ്ങൾ കുറവാണെന്നും പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ പറഞ്ഞു.

തോടുകൾ പോലുള്ളവയെ വികസിപ്പിച്ച് മികച്ച ജലഗതാഗത സൗകര്യം ഉറപ്പാക്കിയാൽ റോഡുകളിലെ തിരക്ക് കുറയുമെന്നും കൊതുക് പെരുകുന്നത് തടയാൻ സാധിക്കുമെന്നും മാനേജ്‌മെന്റ് വിദഗ്ധൻ ഡോ ജോൺ ചിറമേൽ പറഞ്ഞു.

TAGS: KOCHI, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.