മലപ്പുറം: പൊന്നാനിയിലും വണ്ടൂരിലും തെരുവുനായ ആക്രമണം. ആക്രമണത്തിൽ
നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടും നാലും വയസുള്ള കുട്ടികളും ഉൾപ്പെടുന്നു. വണ്ടൂരിൽ ആക്രമിക്കപ്പെട്ടവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, പൊന്നാനിയിൽ ആക്രമിക്കപ്പെട്ടവരെ തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.