
മാളങ്ങളില്‍ ജീവിക്കുന്നവയാണ് പാമ്പുകള്‍, എന്നാല്‍ ഇവയ്ക്ക് സ്വന്തമായി മാളം നിര്‍മിക്കാനുള്ള കഴിവില്ല. അതുപോലെ തന്നെ വീടിന് സമീപത്ത് കാണുന്ന എല്ലാ മാളങ്ങളും പാമ്പുകളുടെ സാന്നിദ്ധ്യമുള്ളവയാകില്ല. ഒരു മാളം കണ്ടാല്‍ അത് പാമ്പിന്റെ ആണോ എന്ന് ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ പരിശോധിക്കാന്‍ കഴിയും. സ്വന്തമായി മാളങ്ങള്‍ നിര്‍മിക്കാന്‍ കഴിവില്ലാത്തതിനാല്‍ തന്നെ മറ്റ് ജീവികള്‍ ഉണ്ടാക്കുന്ന മാളത്തിലേക്ക് കടന്ന് കയറുകയാണ് പാമ്പുകള്‍ ചെയ്യുന്നത്.
പലപ്പോഴും മറ്റ് ജീവികള്‍ ഉപേക്ഷിച്ച മാളങ്ങളായിരിക്കും പാമ്പുകള്‍ ഏറ്റെടുക്കുക. ഉദാഹരണത്തിന് കുറച്ച് കാലമായി എലിയുടേയൊ മറ്റ് ഏതെങ്കിലും ജീവിയുടേയോ മാളങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ കുറച്ച് കാലം കഴിഞ്ഞ് ആ ജീവിയുടെ സാന്നിദ്ധ്യം ഇല്ലെങ്കില്‍ അവിടെ എലിയെ ആക്രമിച്ച് ഭക്ഷണം ആക്കിയ ശേഷം പാമ്പുകള്‍ കയറിക്കൂടിയിരിക്കാന്‍ സാദ്ധ്യതയുണ്ട്. പാമ്പുകള്‍ കഴിയുന്ന മാളങ്ങളുടെ ദ്വാരത്തിന്റെ വ്യാസം ഒരു ഇഞ്ച് മുതല്‍ മൂന്ന് ഇഞ്ച് വരെയാകും. വൃത്തത്തിലോ ഓവല്‍ ആകൃതിയിലോ ആയിരിക്കും മാളങ്ങള്‍ കാണപ്പെടുക.
അതുപോലെ തന്നെ ദ്വാരത്തിന് സമീപം പാമ്പുകളുടെ തൊലിയോ കാഷ്ടമോ ഉണ്ടെങ്കില്‍ അത് പാമ്പിന്റെ മാളം തന്നെയാണെന്ന് ഉറപ്പിക്കാന്‍ കഴിയും. പാമ്പിന്റെ മാളമാണെങ്കില്‍ അതിന്റെ രണ്ട് അറ്റവും കൂര്‍ത്തിരിക്കും എന്നതാണ് മറ്റൊരു ലക്ഷണം. എന്നാല്‍ പാമ്പിന്റേത് ആണ് എന്ന് ഉറപ്പായാല്‍പ്പോലും ഉടനെ അവ നശിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. മാളങ്ങള്‍ മൂടാന്‍ ശ്രമിക്കുന്നത് പാമ്പുകളെ പ്രകോപിപ്പിക്കുകയും അവയ്ക്ക് ആക്രമിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പാമ്പിന്റെ മാളങ്ങള്‍ നശിപ്പിച്ചാലും അത് ഒരു ശാശ്വത പരിഹാരമല്ല. ഒരിക്കല്‍ ഒരു പ്രദേശം ഇഷ്ടപ്പെട്ടാല്‍ പാമ്പുകള്‍ അവിടെ നിന്ന് എളുപ്പത്തില്‍ മാറിപ്പോകില്ല. അതുകൊണ്ട് തന്നെ പാമ്പുകളുടെ മാളങ്ങള്‍ മൂടുന്നതിന് കട്ടിയുള്ള കല്ലുകളും മണ്ണും ഉപയോഗിക്കുന്നതാണ് നല്ലത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |