SignIn
Kerala Kaumudi Online
Sunday, 20 October 2019 11.11 AM IST

സ്വന്തം മികവ് പ്രയോജനപ്പെടുത്തണം

rafale

പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​ർ​ക്കാ​രും​ ​ഏ​റെ​ ​പ​ഴി​കേ​ട്ട​ ​റാ​ഫേ​ൽ​ ​യു​ദ്ധ​വി​മാ​ന​ ​ഇ​ട​പാ​ടി​ലു​ൾ​പ്പെ​ട്ട​ ​പ്ര​ഥ​മ​ ​വി​മാ​നം​ ​ഔ​പ​ചാ​രി​ക​മാ​യി​ ​വി​ജ​യ​ദ​ശ​മി​ ​ദി​ന​ത്തി​ൽ​ ​പ്ര​തി​രോ​ധ​മ​ന്ത്രി​ ​രാ​ജ്‌​നാ​ഥ് ​സിം​ഗ് ​ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യു​ടെ​ ​പ്ര​ഹ​ര​ശേ​ഷി​ ​പ​തി​ന്മ​ട​ങ്ങു​ ​വ​ർ​ദ്ധി​ക്കാ​ൻ​ ​പോ​വു​ക​യാ​ണ്.​ ​ക​രാ​റ​നു​സ​രി​ച്ചു​ള്ള​ 36​ ​വി​മാ​ന​ങ്ങ​ളി​ൽ​ ​ആ​ദ്യ​ ​നാ​ലെ​ണ്ണ​മാ​കും​ ​അ​ടു​ത്ത​ ​മേ​യ് ​മാ​സ​ത്തോ​ടെ​ ​എ​ത്തു​ക.​ ​നാ​ലും​ ​അ​ഞ്ചും​ ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട​ 18​ ​വി​മാ​ന​ങ്ങ​ൾ​ 2021​ ​ഫെ​ബ്രു​വ​രി​യോ​ടെ​ ​കൈ​മാ​റു​മെ​ന്നാ​ണു​ ​ക​രാ​ർ.​

2022​ ​ഏ​പ്രിലോ​ടെ​ ​ശേ​ഷി​ക്കു​ന്ന​ ​പ​തി​നെ​ട്ടു​ ​വി​മാ​ന​ങ്ങ​ളു​ടെ​ ​കൈ​മാ​റ്റ​വും​ ​പൂ​ർ​ത്തി​യാ​കും.​ ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​നാ​ ​പൈ​ല​റ്റു​മാ​ർ​ക്ക് ​റാ​ഫേ​ൽ​ ​പ​റ​ത്താ​നു​ള്ള​ ​പ​രി​ശീ​ല​നം​ ​ഫ്രാ​ൻ​സി​ൽ​ ​വ​ച്ച് ​ന​ൽ​കി​യ​ ​ശേ​ഷ​മാ​യി​രി​ക്കും​ ​അ​വ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​അ​യ​യ്ക്കു​ന്ന​ത്.​ ​റാ​ഫേ​ൽ​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ ​കൂ​ടി​ ​സ്വ​ന്ത​മാ​കു​ന്ന​തോ​ടെ​ ​വ്യോ​മ​സേ​ന​യു​ടെ​ ​ക​രു​ത്തും​ ​പ്ര​ഹ​ര​ശേ​ഷി​യും​ ​പ​തി​ന്മ​ട​ങ്ങ് ​ഉ​യ​രും.​ ​ആ​കാ​ശാ​ധി​പ​ത്യം​ ​നി​ല​നി​റു​ത്തി​ ​ഏ​ത് ​ആ​ക്ര​മ​ണ​ത്തെ​യും​ ​ചെ​റു​ക്കാ​നും​ ​ക​ഴി​യും.​ ​ആ​കാ​ശ​ ​യു​ദ്ധ​ത്തി​ൽ​ ​അ​ദ്വി​തീ​യ​മെ​ന്നു​ ​തെ​ളി​യി​ക്ക​പ്പെ​ട്ട​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ​ ​റാ​ഫേ​ലി​ന്റെ​ ​സ്ഥാ​നം​ ​ഏ​റ്റ​വും​ ​മു​ന്നി​ലാ​ണ്.​ ​പാ​കി​സ്ഥാ​ന്റെ​ ​പ​ക്ക​ലു​ള്ള​ ​അ​മേ​രി​ക്ക​ൻ​ ​നി​ർ​മ്മി​ത​ ​എ​ഫ് ​-​ 16​ ​-​ ​നെ​ ​വെ​ല്ലാ​ൻ​ ​പോ​ന്ന​ ​ഒ​ട്ടേ​റെ​ ​സ​വി​ശേ​ഷ​ത​ക​ളു​ള്ള​ ​യു​ദ്ധ​വി​മാ​ന​മാ​ണി​ത്.


ഫ്ര​ഞ്ച് ​ഗ​വ​ൺ​മെ​ന്റു​മാ​യു​ള്ള​ ​പ്ര​തി​രോ​ധ​ ​സ​ഹ​ക​ര​ണം​ ​കൂ​ടു​ത​ൽ​ ​മെ​ച്ച​പ്പെ​ടാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​താ​ണ് ​റാ​ഫേ​ൽ​ ​വി​മാ​ന​ ​ഇ​ട​പാ​ട്.​ ​ആ​ദ്യ​ ​റാ​ഫേ​ൽ​ ​ഏ​റ്റു​വാ​ങ്ങാ​ൻ​ ​ഫ്രാ​ൻ​സി​ൽ​ ​എ​ത്തി​യ​ ​പ്ര​തി​രോ​ധ​മ​ന്ത്രി​ ​രാ​ജ്‌​നാ​ഥ്‌​ ​സിം​ഗ് ​ച​ട​ങ്ങി​ൽ​ ​അ​ക്കാ​ര്യം​ ​എ​ടു​ത്തു​പ​റ​യു​ക​യും​ ​ചെ​യ്തു.​ ​ആ​രെ​യും​ ​പ്ര​കോ​പി​പ്പി​ക്കാ​നോ​ ​ആ​ക്ര​മി​ക്കാ​നോ​ ​വേ​ണ്ടി​യ​ല്ല,​ ​സ്വ​യം​ ​പ്ര​തി​രോ​ധ​ത്തി​നു​ ​വേ​ണ്ടി​യാ​ണ് ​ഇ​ന്ത്യ​ ​റാ​ഫേ​ൽ​ ​വി​മാ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​തെ​ന്ന് ​രാ​ജ്‌​നാ​ഥ്‌​ ​സിം​ഗ് ​പ​റ​യു​ക​യു​ണ്ടാ​യി.​ ​റാ​ഫേ​ൽ​ ​ഇ​ട​പാ​ടി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ഉ​യ​ർ​ത്തി​യ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ഏ​താ​ണ്ടു​ ​വി​ല​യം​ ​പ്രാ​പി​ച്ച​ ​വേ​ള​യി​ലാ​ണ് ​ആ​ദ്യ​ ​വി​മാ​നം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ജ്‌​നാ​ഥ്‌​ ​സിം​ഗ് ​ഏ​റ്റു​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ ​

യു.​പി.​എ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്താ​ണ് ​റാ​ഫേ​ലി​നു​ ​വേ​ണ്ടി​യു​ള്ള​ ​ആ​ദ്യ​ ​ക​രാ​റി​നു​ ​തു​ട​ക്ക​മി​ട്ട​ത്.​ 54000​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ 126​ ​വി​മാ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​നു​ള്ള​താ​യി​രു​ന്നു​ ​പ്ര​സ്തു​ത​ ​ക​രാ​ർ.​ ​എ​ല്ലാ​ ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും​ ​കൂ​ടി​യു​ള്ള​ 18​ ​വി​മാ​ന​ങ്ങ​ൾ​ ​നി​ർ​മ്മാ​താ​ക്ക​ൾ​ ​കൈ​മാ​റു​മ്പോ​ൾ​ ​എ​ച്ച്.​എ.​എ​ല്ലു​മാ​യി​ ​ചേ​ർ​ന്ന് ​ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ​ ​ശേ​ഷി​ക്കു​ന്ന​ 108​ ​വി​മാ​ന​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കാ​നാ​യി​രു​ന്നു​ ​പ​ദ്ധ​തി.​ ​എ​ന്നാ​ൽ​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​പി​ന്നീ​ട് ​ഈ​ ​ക​രാ​റി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​ ​പു​തി​യ​ ​ക​രാ​റു​ണ്ടാ​ക്കി​യ​താ​ണ് ​വി​വാ​ദ​മാ​യ​തും​ ​വ​ൻ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​ ​വ​ഴി​വ​ച്ച​തും.​ ​പ​ങ്കാ​ളി​യാ​യി​ ​അ​നി​ൽ​ ​അം​ബാ​നി​യു​ടെ​ ​ക​മ്പ​നി​യെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ​ ​രാ​ജ്യ​ത്തി​ന് 30000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്‌​ട​മു​ണ്ടാ​യെ​ന്നാ​യി​രു​ന്നു​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​രോ​പ​ണം.​ 36​ ​വി​മാ​ന​ങ്ങ​ൾ​ക്കാ​യി​ 59000​ ​കോ​ടി​ ​രൂ​പ​ ​ന​ൽ​കേ​ണ്ടി​വ​ന്ന​തും​ ​വ​ലി​യ​ ​ന​ഷ്‌​ട​മാ​യി​ ​അ​വ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


യു​ദ്ധ​വി​മാ​ന​ ​നി​ർ​മ്മാ​ണ​വും​ ​ഇ​ന്ത്യ​യ്‌​ക്ക് ​സാ​ദ്ധ്യ​മാ​യ​ ​നി​ല​യ്‌​ക്ക് ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ ​കൈ​മാ​റ്റ​ത്തി​നു​ള്ള​ ​ക​രാ​ർ​ ​കൂ​ടി​യു​ണ്ടെ​ങ്കി​ൽ​ ​റാ​ഫേ​ലും​ ​ഇ​വി​ടെ​ ​നി​ർ​മ്മി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.​ ​പ്ര​തി​രോ​ധ​ ​ഉ​ത​‌്‌​പാ​ദ​ന​ ​മേ​ഖ​ല​യി​ലെ​ ​അ​പാ​ര​ ​സാ​ദ്ധ്യ​ത​ക​ൾ​ ​രാ​ജ്യം​ ​ഇ​പ്പോ​ൾ​ ​വേ​ണ്ട​പോ​ലെ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന​ത് ​സ​ത്യ​മാ​യി​ ​നി​ല​നി​ൽ​ക്കു​ക​യാ​ണ്.​ ​പ്ര​തി​രോ​ധ​ ​മേ​ഖ​ല​യി​ലെ​ ​ഏ​ത് ​ആ​വ​ശ്യ​ത്തി​നും​ ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളെ​ ​ആ​ശ്ര​യി​ച്ചി​രു​ന്ന​ ​പ​ഴ​യ​ ​രീ​തി​ക്ക് ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഈ​ ​രം​ഗ​ത്ത് ​സ്വാ​ശ്ര​യ​ത്വം​ ​നേ​ട​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​ഇ​നി​യും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​ഡി.​ആ​ർ.​ഡി.​ഒ,​ ​എ​ച്ച്.​എ.​എ​ൽ​ ​തു​ട​ങ്ങി​യ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ശേ​ഷി​ ​പൂ​ർ​ണ​തോ​തി​ൽ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യാ​ത്ത​തി​നു​ ​പി​ന്നി​ലു​മു​ണ്ട് ​ഒ​ട്ടേ​റെ​ ​നി​ഗൂ​ഢ​ ​താ​ത്‌​പ​ര്യ​ങ്ങ​ൾ.​ ​പ്ര​തി​രോ​ധ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​വ​ൻ​തോ​തി​ലു​ള്ള​ ​ഇ​റ​ക്കു​മ​തി​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ ​ക​ക്ഷി​ക​ൾ​ക്കും​ ​അ​വ​യു​ടെ​ ​നേ​താ​ക്ക​ൾ​ക്കും​ ​ഇ​ട​നി​ല​ക്കാ​ർ​ക്കു​മെ​ല്ലാം​ ​അ​ക്ഷ​യ​ഖ​നി​ ​ത​ന്നെ​യാ​ണ്.​ ​

പ്ര​തി​രോ​ധ​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​ഗ​വേ​ഷ​ണ​ത്തി​നും​ ​ഉ​ത്പാ​ദ​ന​ത്തി​നും​ ​അ​നു​യോ​ജ്യ​മാ​യ​ ​പ​ദ്ധ​തി​ക​ൾ​ക്കു​ ​ഒ​രി​ക്ക​ലും​ ​വേ​ണ്ട​ത്ര​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കാ​തെ​ ​പോ​കു​ന്ന​ത് ​ഈ​ ​അ​ദൃ​ശ്യ​ ​ശ​ക്തി​ക​ൾ​ ​സ​മ​ർ​ത്ഥ​മാ​യി​ ​ച​ര​ടു​വ​ലി​ക്കു​ന്ന​തു​ ​കൊ​ണ്ടാ​ണെ​ന്ന​തും​ ​ര​ഹ​സ്യ​മൊ​ന്നു​മ​ല്ല.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​യു​ടെ​ ​സ്വ​പ്ന​പ​ദ്ധ​തി​യാ​യ​ ​'​മേ​ക്ക് ​ഇ​ൻ​ ​ഇ​ന്ത്യ​"​ ​പ​രി​പാ​ടി​ ​വ​ലി​യ​ ​മു​ന്നേ​റ്റ​ത്തി​ന് ​അ​ടി​ത്ത​റ​യാ​കേ​ണ്ട​താ​ണ്.​ ​ആ​ ​വ​ഴി​ക്കു​ള്ള​ ​നീ​ക്ക​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​കേ​ണ്ട​തു​ണ്ട്.​ ​ഒ​ഴി​വാ​ക്കാ​ൻ​ ​വ​യ്യാ​ത്ത​വ​ ​മാ​ത്ര​മേ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യാ​വൂ.​ ​പ്ര​തി​രോ​ധ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​വ​ർ​ദ്ധി​ച്ച​ ​തോ​തി​ലു​ള്ള​ ​ഉ​ത്‌​പാ​ദ​ന​ത്തി​ലൂ​ടെ​ ​ഇ​റ​ക്കു​മ​തി​ച്ചെ​ല​വു​ ​വ​ൻ​തോ​തി​ൽ​ ​കു​റ​യ്‌​ക്കാ​നാ​കും.​ ​മാ​ത്ര​മ​ല്ല​ ​വ​ൻ​തോ​തി​ലു​ള്ള​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ​ഇ​തി​ലൂ​ടെ​ ​സാ​ദ്ധ്യ​മാ​കു​ന്ന​ത്.​ ​വി​ഭ​വ​ങ്ങ​ൾ​ക്കും​ ​ആ​ൾ​ശേ​ഷി​ക്കും​ ​ഒ​രു​ ​കു​റ​വു​മി​ല്ലാ​ത്ത​ ​രാ​ജ്യ​ത്ത് ​ഏ​തു​ ​ഉ​ത്പാ​ദ​ന​ ​മേ​ഖ​ല​ക​ൾ​ക്കും​ ​ആ​വ​ശ്യ​മാ​യ​ത്ര​ ​വി​ദ​ഗ്ദ്ധ​ ​ജീ​വ​ന​ക്കാ​ർ​ ​ല​ഭ്യ​മാ​ണ്.​ ​അ​തു​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യാ​ത്ത​താ​ണ് ​തൊ​ഴി​ലി​ല്ലാ​യ്‌​മ​ ​പെ​രു​കാ​നു​ള്ള​ ​കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്.​ ​പ്ര​തി​രോ​ധ​ച്ചെ​ല​വി​ന​ത്തി​ൽ​ ​നീ​ക്കി​വ​യ്‌​ക്കു​ന്ന​ ​മൂ​ന്നു​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ല്ലൊ​രു​ ​ഭാ​ഗം​ ​സ​ർ​ക്കാ​ർ​ ​മ​ന​സു​വ​ച്ചാ​ൽ​ ​രാ​ജ്യ​ത്തി​നു​ ​പു​റ​ത്തേ​ക്കു​ ​പോ​കു​ന്ന​തു​ ​ത​ട​യാ​നാ​കും.​ ​പ്ര​തി​രോ​ധ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​ഉ​ത്‌​പാ​ദ​ന​ ​യൂ​ണി​റ്റു​ക​ൾ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കി​യാ​ൽ​ ​മ​തി.​ ​ച​ന്ദ്ര​നി​ൽ​ ​വ​രെ​ ​പേ​ട​കം​ ​എ​ത്തി​ക്കാ​നു​ള്ള​ ​സാ​ങ്കേ​തി​ക​ ​മി​ക​വ് ​കൈ​വ​രി​ച്ച​ ​രാ​ജ്യ​ത്തി​ന് ​തോ​ക്കും​ ​വെ​ടി​യു​ണ്ട​യും​ ​മു​ത​ൽ​ ​യു​ദ്ധ​വി​മാ​നം​ ​വ​രെ​ ​നി​ർ​മ്മി​ക്കാ​ൻ​ ​വ​ലി​യ​ ​വി​ഷ​മ​മു​ണ്ടാ​കേ​ണ്ട​ ​കാ​ര്യ​മി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.