SignIn
Kerala Kaumudi Online
Tuesday, 20 January 2026 11.44 AM IST

സൊമാറ്റോ വഴി ഓർഡർ ചെയ്ത ചിക്കൻ കറിയിൽ ചത്ത പല്ലി; കഴിച്ചയാൾ ആശുപത്രിയിൽ

Increase Font Size Decrease Font Size Print Page
lizard-in-curry

മീററ്റ്: സൊമാറ്റോ വഴി ഓർഡർ ചെയ്ത ചിക്കൻ കറിയിൽ ചത്ത പല്ലിയെ കണ്ടെത്തി. മീററ്റിലെ പ്രമുഖ ഹോട്ടലായ കേക് ദായിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് യുവാവ് പല്ലിയെ കണ്ടത്. ചിക്കൻ കറിയുടെ പകുതിയോളം കഴിച്ച ശേഷമാണ് പല്ലിയെ കാണുന്നത്. പല്ലിയെ കണ്ട ഉടൻ യുവാവ് ഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. യുവാവിന്റെ സുഹൃത്താണ് ഇതിന്റെ ദൃശ്യങ്ങൾ എക്‌സിലൂടെ പങ്കുവച്ചത്.

തറയിൽ ചിതറിക്കിടക്കുന്ന ഭക്ഷണവും അതിനരികിൽ കിടക്കുന്ന ചത്ത പല്ലിയും, ഛർദ്ദിച്ചു കിടക്കുന്ന യുവാവിനെയുമാണ് വീഡിയോയിൽ കാണുന്നത്. 'സൊമാറ്റോ വഴി ചിക്കൻകറി ഡെലിവറി ചെയ്യുകയായിരുന്നു. പകുതിയോളം കഴിച്ചപ്പോഴാണ് ചത്ത പല്ലിയെ കറിയിൽ കണ്ടെത്തിയത്. പല്ലിയെ കണ്ട ഉടൻ തന്നെ അവൻ ഛർദ്ദിക്കാൻ തുടങ്ങി' വീഡിയോ പങ്കുവച്ചു കൊണ്ട് യുവാവിന്റെ സുഹൃത്ത് എക്സിൽ കുറിച്ചു.

ഭക്ഷണം ഓർഡർ ചെയ്ത ഹോട്ടലിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഹോട്ടലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. പ്രശസ്തമായ ഹോട്ടലുകളിൽ നിന്നും സൊമാറ്റോ പോലുള്ള ഭക്ഷണ വിതരണ ശൃംഖല വഴിയൊക്കെ ആളുകൾ എങ്ങനെ വിശ്വസിച്ച് ഭക്ഷണം ഓർ‌‌ഡർ ചെയ്തു കഴിക്കുമെന്നാണ് പലരും ഉയർത്തുന്ന ആശങ്ക. സംഭവത്തെ തുടർന്ന് കേക് ദാ ഹോട്ടൽ കടുത്ത നിരീക്ഷണത്തിലാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, FOODSAFETY, LIZARD IN FOOD, LATESTNEWS, MEERUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.