SignIn
Kerala Kaumudi Online
Friday, 16 January 2026 12.20 PM IST

ടോയ്‌ലറ്റിൽ ഇങ്ങനെ ഇരിക്കുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണമാകും; കാലുകൾക്കുണ്ട് കൃത്യമായ പൊസിഷൻ

Increase Font Size Decrease Font Size Print Page
toilet

ടോയ്‌‌ലറ്റിൽ ആവശ്യത്തിലും അധികം സമയം ചെലവഴിക്കുന്നവരാണ് ഇന്ന് കൂടുതൽപ്പേരും. ഫോൺ ആണ് ഇതിന് ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാൽ ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം അടക്കമുള്ള ചില ശീലങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പറയുകയാണ് ആരോഗ്യവിദഗ്ദ്ധർ. ടോയ്‌ലറ്റിൽ ഒഴിവാക്കേണ്ട ഒൻപത് ദുശീലങ്ങളെക്കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജോസഫ് സൽഹബ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.

  1. മലമൂത്ര വിസ‌ർജ്ജനത്തിനുശേഷം പുറകിൽ നിന്ന് മുൻവശത്തേയ്ക്ക് തുടയ്ക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് കാരണമാകാം.
  2. മലബന്ധം മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ വിസർജനം വേദനാജനകമാകാം.
  3. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ അഞ്ച് മിനിറ്റിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നത് മൂലക്കുരു ഉണ്ടാകാൻ കാരണമാകും.
  4. ടോയ്‌ലറ്റിൽ വെറ്റ് വൈപ്പ്‌സിന് പകരം ബൈഡറ്റ് ഉപയോഗിക്കാം. വെറ്റ് വൈപ്പ്‌സ് ഡെർമറ്റൈറ്റിസിന് കാരണമാകാം.
  5. മലമൂത്ര വിസർജ്ജന സമയത്ത് കാലുകൾ ഉയർത്താതിരിക്കുന്നത് അപൂർണമായ മലവിസർജ്ജനത്തിന് കാരണമാകും. ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ ഒരു ചെറിയ പീഠമോ മറ്റ് ഉപയോഗിച്ച് കാലുകൾ ഉയർത്തി വയ്ക്കുന്നത് മലാശയം നേരെയായിരിക്കുന്നതിന് സഹായിക്കുകയും മലവിസർജ്ജനം എളുപ്പമാക്കുകയും ചെയ്യും.
  6. ടോയ്‌ലറ്റ് സീറ്റ് മൂടാതെ ഫ്ളഷ് ചെയ്യുന്ന വിസർജ്യം വായുവിൽ കലർന്ന് രോഗങ്ങളുണ്ടാകുന്നതിന് കാരണമായേക്കാം.
  7. ടോയ്‌ലറ്റിൽ ഫോൺ ഉപയോഗിച്ചതിനുശേഷം അത് വൃത്തിയായി തുടയ്ക്കാതിരിക്കുന്നതും പല രോഗങ്ങൾക്കും വഴിവയ്ക്കും.
  8. ഫ്ലഷ് ചെയ്യുന്നതിന് മുമ്പ് ടോയ്‌ലറ്റിനുള്ളിൽ നോക്കാതിരിക്കുന്നത് ഒഴിവാക്കാം.
  9. മലത്തിൽ രക്തത്തിന്റെ അംശം കാണുകയാണെങ്കിൽ എത്രയും വേഗംതന്നെ ഡോക്‌ടറെ സമീപിക്കേണ്ടതുണ്ട്.
TAGS: HEALTH, LIFESTYLE HEALTH, TOILET, TOILET HABITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.