SignIn
Kerala Kaumudi Online
Monday, 19 January 2026 11.52 AM IST

75ാം ജന്മദിനത്തിൽ രജനിക്ഷേത്രത്തിൽ സൂപ്പർതാരത്തിന് പ്രത്യേക പൂജയും അഭിഷേകങ്ങളും

Increase Font Size Decrease Font Size Print Page
rajani-temple-

സിനിമാ പ്രേമികൾക്ക് എന്നും സൂപ്പർ സ്റ്റാറെന്നാൽ തലൈവർ രജനികാന്താണ്. 78-ാം വയസിലും ആ പദവിക്ക് ഇളക്കം തട്ടിയിട്ടില്ല. രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. സൂപ്പർ താരത്തിന്റെ ജന്മദിനം മധുരൈ തിരുമംഗലത്തെ അരുൾമിഗു ശ്രീരജനി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും അഭിഷേകങ്ങളോടും ആഘോഷിച്ചു. '​ദി​വ്യ​ദി​ന​"​മാ​യി​ട്ടാ​ണ് ​ഇ​വി​ടെ​ ​ രജനികാന്തിന്റെ ജന്മദിനം കൊ​ണ്ടാ​ടു​ന്ന​ത്.​ ​ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ആ​റു​ത​രം​ ​അ​ഭി​ഷേ​കം നടത്തി. എ​ല്ലാ​ ​പി​റ​ന്നാ​ളി​നും​ ​ഇ​വി​ടെ​ ​ഉ​ത്സ​വ​മാ​ണെ​ങ്കി​ലും​ 75​-ാം​ ​പി​റ​ന്നാ​ൾ​ ​പ്ര​ത്യേ​ക​ ​ആ​ഘോ​ഷ​മാ​യി​ ​ന​ട​ന്നു.​ ​കേ​ക്ക് ​മു​റി​ക്കു​ക​യും​ ​ചെ​യ്തു. ര​ജ​നീ​കാ​ന്തി​ന്റെ​ 7,500​ ​ഫോ​ട്ടോ​ക​ൾ​ ​കൊ​ണ്ട് ​ക്ഷേ​ത്രം​ ​അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.​ 75​ ​വ്യ​ത്യ​സ്ത​ ​ഭാ​ഷ​ക​ളി​ലു​ള്ള​ ​ജ​ന്മ​ദി​ന​ ​പോ​സ്റ്റ​റു​ക​ളും​ ​പ​തി​ച്ചി​ട്ടു​ണ്ട്.

മ​ധു​ര​യ്ക്ക​ടു​ത്ത് ​തി​രു​മം​ഗ​ല​ത്താ​ണ് ​ശ്രീ​ ​അ​രു​ൾ​മി​ഗു​ ​ര​ജ​നി​ ​കോ​വി​ൽ.​ ​ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ കാർത്തിക്ക് എന്ന ​ആ​രാ​ധ​ക​നാ​ണ് ​ ക്ഷേത്രം നി​ർ​മ്മി​ച്ച​ത്.​ ​ഇ​ദ്ദേ​ഹം​ ​ത​ന്നെ​യാ​ണ് ​പൂ​ജാ​രി​യും.​ ​കഴിഞ്ഞ വർഷം രജനികാന്തിന്റെ 74ാം ജന്മദിനത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ സൂപ്പർതാരത്തിന്റെ മൂന്നടി ഉയരവും 300 കിലോ ഭാരവുമുള്ള പ്രതിമ സ്ഥാപിച്ചത്. കാർത്തിക്കാണ് ക്ഷേത്രത്തിന്റെ മേൽനോട്ടവും നിർവഹിക്കുന്നത്. ആരാധകർക്ക് സൂപ്പർതാരത്തോട് ആദരവർപ്പിക്കാനുള്ള സ്ഥലമെന്ന നിലയ്ക്കാണ് ക്ഷേത്രം തുടങ്ങിയത്. കഴിഞ്ഞ അഞ്ചു വർഷമായി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും പൂജകളും കാർത്തിക്ക് നടത്തി വരുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന പ്രതിമ മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്.

രജനിയുടെ മാപ്പിളൈ സിനിമയിലെ കഥാപാത്രത്തിന്റെ രൂപത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഞ​ങ്ങ​ൾ​ക്ക്,​ ​ര​ജ​നീ​കാ​ന്ത് ​ഒ​രു​ ​ന​ക്ഷ​ത്രം​ ​മാ​ത്ര​മ​ല്ല.​ ​ഞ​ങ്ങ​ൾ​ ​ആ​രാ​ധി​ക്കു​ക​യും​ ​വി​ശ്വ​സി​ക്കു​ക​യും​ ​പി​ന്തു​ട​രു​ക​യും​ ​ചെ​യ്തു​വ​ള​ർ​ന്ന​ ​ആ​ളാ​ണ്.​ ​ഈ​ ​ക്ഷേ​ത്രം​ ​ഞ​ങ്ങ​ളു​ടെ​ ​സ്‌​നേ​ഹം​ ​പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള​ ​മാ​ർ​ഗ​മാ​ണ്.​ ​ത​ലൈ​വ​രു​ടെ​ ​നൂ​റാം​ ​ജ​ന്മ​ദി​നം​ ​ഞ​ങ്ങ​ൾ​ ​ഇ​വി​ടെ​ ​ആ​ഘോ​ഷി​ക്കും.​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​ടു​ത്ത​ ​ജ​ന്മം​ ​ര​ജ​നി​കാ​ന്താ​യി​ ​ത​ന്നെ​ ​ജ​നി​ക്കാ​നാ​ണ് ​അ​ഗ്ര​ഹം.​ ​ഞ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​രാ​ധ​ക​രാ​യി​ ​ജ​നി​ക്കുംമെന്നും കാ​ർ​ത്തി​ക് പറഞ്ഞു.

TAGS: TEMPLE, RAJANI TEMPLE, MADURAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.