
തൃശൂർ: ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആർടിസി ബസ് വഴിയോരത്ത് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവാണ് (45) മരിച്ചത്. മണലി പാലത്തിനുതാഴെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ടാണ് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ദേശീയപാതയോരത്ത് ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. തുടർന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |