SignIn
Kerala Kaumudi Online
Wednesday, 21 January 2026 3.19 AM IST

വാക്കും പ്രവർത്തിയും ഒരുപോലെയാകണം, പലരും 'പകലോപ്പമാരാണ്'; വിമ‌ർശനവുമായി സിപിഐ നേതാവ്

Increase Font Size Decrease Font Size Print Page
k-k-sivaraman

ഇടുക്കി: തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിയിൽ വിമർശനവുമായി സിപിഐ നേതാവ് കെ കെ ശിവരാമൻ. ജനങ്ങളുടെ യജമാനൻമാരാണെന്നാണ് പലനേതാക്കളുടെയും ധാരണയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം പഠിക്കാൻ ഇടുക്കിയിൽ ഇടതുപക്ഷത്തിന് കഴിയണമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

പ്രവര്‍ത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണം. പാറ - മണ്ണ് - കൈയേറ്റ മാഫിയയുടെ കൂട്ടുകാരെ ജനം തിരിച്ചറിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം പഠിക്കാൻ ഇടുക്കിയിൽ ഇടതുപക്ഷത്തിന് കഴിയണം. ഇടുക്കിയിൽ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് എൽഡിഎഫ് പറയുമ്പോൾ അത് ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. ഈ തിരഞ്ഞെടുപ്പ് ഫലം എന്നേക്കുമായി ഉള്ളതല്ലെന്നും ഇടതുപക്ഷം യാഥാർത്ഥ്യബോധത്തോടെ സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ വിജയം നേടാനാവുമെന്നും അദ്ദേഹം കുറിച്ചു.

കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം പഠിക്കാൻ ഇടുക്കിയിൽ ഇടതുപക്ഷത്തിന് കഴിയണം. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ. വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തം ഉണ്ടാകണം. പലരും "പകലോപ്പമാരാണ്" പാറ, കോറി, മണ്ണ്, മണൽ ഭൂമി കൈയേറ്റ മാഫിയകളുടെ ഉറ്റ തോഴന്മാരാകാൻ മത്സരിക്കുന്നവരും അനധികൃത ക്വാറി നടത്തിപ്പുകാരുമായ നേതാക്കളെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇതെല്ലാം യുഡിഎഫിനോ ബിജെപിക്കോ ആവാം. അവരിൽനിന്ന് അതിലപ്പുറം ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ പത്തു വർഷക്കാലത്തെ ഇടതു സർക്കാരിന്റെ ഭരണം കേരളത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയി. സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. എന്നിട്ടും എന്തുകൊണ്ട് വോട്ടർമാർ മാറി വോട്ട് ചെയ്തു? അപ്പം കൊണ്ട് മാത്രം ജനങ്ങൾ തൃപ്തരല്ല.

ശബരിമല സ്വർണക്കൊള്ളക്കെതിരെ ശക്തമായി അന്വേഷണം നടക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഹൈകോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പക്ഷേ ജയിലിൽ കഴിയുന്നവരെ തള്ളിപ്പറയാനോ നടപടിയെടുക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി.തിരഞ്ഞെടുപ്പിൽ സംഘടന പ്രവർത്തനം വളരെ പ്രധാനമാണ്. ശക്തമായ പ്രവർത്തനം നടക്കണമെങ്കിൽ ശക്തമായ സംഘടന സംവിധാനം ഉണ്ടാവണം. അങ്ങനെ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം. ഇടുക്കിയിൽ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് എൽഡിഎഫ് പറയുമ്പോൾ അത് ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം. തീർച്ചയായും ഈ തിരഞ്ഞെടുപ്പ് ഫലം എന്നേക്കുമായി ഉള്ളതല്ല ഇടതുപക്ഷം യാഥാർത്ഥ്യബോധത്തോടെ സ്വയം വിമർശനം നടത്തി തെറ്റുതിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ വിജയം നേടാനാവും.

TAGS: CPI, LOCAL BODY, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.