SignIn
Kerala Kaumudi Online
Tuesday, 20 January 2026 9.50 PM IST

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അത് സംഭവിക്കും; റെക്കോഡ് 2025ല്‍ തന്നെ മറികടക്കും?

Increase Font Size Decrease Font Size Print Page
gold

പവന്‍ വില 1,080 രൂപ വര്‍ദ്ധിച്ച് 99,280 രൂപയില്‍


ചരിത്ര നേട്ടം 720 രൂപ മാത്രം അകലെ


കൊച്ചി: രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണ വില പവന് ഒരു ലക്ഷം രൂപയിലേക്ക് കുതിക്കുന്നു. ചരിത്ര നേട്ടത്തിലേക്ക് കേവലം 720 രൂപ മാത്രം അകലെയാണ് വില ഇപ്പോള്‍. ഇന്നലെ പവന്‍ വില 1,080 രൂപ ഉയര്‍ന്ന് 99,280 രൂപയിലെത്തി. രാവിലെ 600 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയുമാണ് പവന് കൂടിയത്. ഗ്രാമിന്റെ വില 135 രൂപ ഉയര്‍ന്ന് 12,410 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 47 ഡോളര്‍ വര്‍ദ്ധിച്ച് 4,346 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.72 വരെ താഴ്ന്നതും സ്വര്‍ണ വില വര്‍ദ്ധനയുടെ തോത് ഉയര്‍ത്തി.


രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 50 ഡോളര്‍ വര്‍ദ്ധിച്ചാല്‍ കേരളത്തില്‍ പവന്‍ വില ഒരു ലക്ഷം രൂപയെന്ന മാന്ത്രിക സംഖ്യ തൊടുമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.


വെള്ളി വില മള്‍ട്ടി കമ്മോഡിറ്റി എക്സ്‌ചേഞ്ചില്‍ ഇന്നലെ കിലോഗ്രാമിന് രണ്ടു ലക്ഷം രൂപ കവിഞ്ഞു. വ്യാവസായിക മേഖലയില്‍ നിന്നുള്ള ആവശ്യമേറുന്നതാണ് വെള്ളി വില ഉയര്‍ത്തുന്നത്.


സ്വര്‍ണ വിലക്കുതിപ്പിന് പിന്നില്‍


1. അമേരിക്കയില്‍ മുഖ്യ പലിശ നിരക്ക് വീണ്ടും കുറയാനുള്ള സാദ്ധ്യത


2. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ പണമൊഴുക്കുന്നു


3. ഡോളറിന് ബദലായി വിവിധ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണശേഖരം ഉയര്‍ത്തുന്നു


4. ഉക്രെയിന്‍ യുദ്ധം യൂറോപ്പിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമാകുന്നു

TAGS: BUSINESS, GOLD, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.