SignIn
Kerala Kaumudi Online
Sunday, 20 October 2019 12.10 PM IST

കോന്നിയിൽ കടുത്ത മത്സരം

election-

ക​ല്ലാ​റും​ ​ക​ക്കാ​ട്ടാ​റും​ ​അ​ച്ച​ൻ​കോ​വി​ലാ​റു​മാ​ണ് ​കോ​ന്നി​യു​ടെ​ ​സി​ര​ക​ൾ.​ ​മ​ല​ക​ളി​ൽ​ ​തേ​വ​ർ​മ​ല​യ്ക്കാ​ണ് ​ഉ​യ​രം​ ​കൂ​ടു​ത​ൽ.​ ​കി​ഴ​ക്ക​ൻ​ ​ച​രി​വി​ൽ​ ​പ​ച്ച​പു​ത​ച്ച് ​നി​ത്യ​ഹ​രി​ത​ ​വ​ന​ങ്ങ​ൾ.​ ​അ​ണ​ക്കെ​ട്ടു​ക​ളും​ ​ജ​ല​വൈ​ദ്യു​ത​ ​നി​ല​യ​ങ്ങ​ളു​മ​ട​ങ്ങി​യ​താ​ണ് ​കോ​ന്നി​യു​ടെ​ ​പ​ശ്ചി​മ​ഘ​ട്ടം.​ ​ക​ർ​ഷ​ക​രാ​ണ് ​നാ​ടി​ന്റെ​ ​ന​ട്ടെ​ല്ല്.​ ​റ​ബ​റും​ ​ഇ​ത​ര​ ​കാ​ർ​ഷി​ക​ ​വി​ള​ക​ളു​മാ​ണ് ​മ​ല​നാ​ടി​ന്റെ​ ​സ​മ്പ​ത്ത്.​ ​ആ​ന​ത്താ​വ​ള​വും​ ​അ​ട​വി​യും​ ​ഗ​വി​യു​മാ​ണ് ​പ്ര​ധാ​ന​ ​വി​നോ​ദ​ ​കേ​ന്ദ്ര​ങ്ങ​ൾ.


രാ​ജ​ഭ​ര​ണ​ത്തി​ൽ​ ​പ​ന്ത​ളം​ ​രാ​ജാ​വി​ന്റെ​ ​അ​ധീ​ന​ത​യി​ലാ​യി​രു​ന്ന​ ​കോ​ന്നി​യൂ​രാ​ണ് ​കോ​ന്നി​യാ​യ​ത്.​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ശ​ക്ത​മാ​യ​ ​ത്രി​കോ​ണ​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​കൊ​ടി​പാ​റു​ക​യാ​ണ് ​കോ​ന്നി​യി​ൽ.​ ​പ​ത്ത​നം​തി​ട്ട​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ലം​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ന്നി​യി​ൽ​ ​എ​ൻ.​ഡി.​എ​ ​ന​ട​ത്തി​യ​ ​മു​ന്നേ​റ്റ​മാ​ണ് ​ആ​ദ്യ​ത്തെ​ ​ത്രി​കോ​ണ​പ്പോ​രാ​ട്ട​ത്തി​ന് ​നി​ല​മൊ​രു​ക്കി​യ​ത്.


1965​ൽ​ ​രൂ​പീ​കൃ​ത​മാ​യ​ ​കോ​ന്നി​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഇ​തു​വ​രെ​ ​ന​ട​ന്ന​ത് 13​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ.​ ​ഒ​ൻ​പ​തി​ലും​ ​യു.​ഡി.​എ​ഫി​ന് ​ജ​യം.​ ​നാ​ല് ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​മ​ണ്ഡ​ലം​ ​ചു​വ​ന്നു.


തു​ട​ർ​ച്ച​യാ​യി​ 23​വ​ർ​ഷം​ ​കോ​ന്നി​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​ആ​റ്റി​ങ്ങ​ലി​ൽ​ ​നി​ന്ന് ​പാ​ർ​ല​മെ​ന്റി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോഴേക്കും​ ​കോ​ന്നി​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​വ​ഴി​ത്തി​രി​വു​ക​ളും​ ​അ​ര​ങ്ങേ​റി.​ 54​ ​വ​ർ​ഷം​ ​കെ.​എം.​മാ​ണി​ ​കൈ​വ​ശം​ ​വ​ച്ചി​രു​ന്ന​ ​പാ​ല​യെ​ ​മോ​ചി​പ്പി​ക്കാ​മെ​ങ്കി​ൽ​ 23​ ​വ​ർ​ഷം​ ​അ​ടൂ​ർ​ ​പ്ര​കാ​ശി​ന്റെ​ ​ക​യ്യി​ലി​രു​ന്ന​ ​കോ​ന്നി​യെ​ ​പി​ടി​ച്ചെ​ടു​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന​ ​വി​ശ്വാ​സ​ത്തി​ൽ​ ​ഇ​ട​ത് ​മു​ന്ന​ണി.​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​ഡി.​വൈ.​എ​ഫ്.​എെ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​യു.​ജ​നീ​ഷ് ​കു​മാ​റി​നെ​ ​നി​ശ്ച​യി​ച്ച് ​പ്ര​ചാ​ര​ണ​രം​ഗ​ത്ത് ​അ​വ​ർ​ ​മു​ന്നേ​റി.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​ഘ​ട​കം​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​നി​ർ​ദേ​ശി​ച്ച​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ഉ​ദ​യ​ഭാ​നു​വി​ന്റെ​ ​പേ​ര് ​സം​സ്ഥാ​ന​ ​സ​മി​തി​ ​അം​ഗീ​ക​രി​ക്കാ​ത്ത​തി​ന്റെ​ ​നീ​ര​സം​ ​നീ​ങ്ങി​യി​ട്ടു​ണ്ട്.​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​ച​ാര​ണ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​മ​ന്ത്രി​മാ​രാ​യ​ ​എം.​എം.​മ​ണി,​ ​കെ.​കെ.​ശൈ​ല​ജ​ ​ടീ​ച്ച​ർ​ ​എ​ന്നി​വ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ​ര്യ​ട​നം​ ​ന​ട​ത്തി.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേറി​യറ്റം​ഗ​ങ്ങ​ളാ​യ​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ല​നും​ ​കെ.​ജെ.​തോ​മ​സി​നു​മാ​ണ് ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ചു​മ​ത​ല.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​നേ​ട്ട​ങ്ങ​ൾ​ ​പ​റ​ഞ്ഞാ​ണ് ​വോ​ട്ട​ർ​മാ​രെ​ ​കാ​ണു​ന്ന​ത്.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ളെ​ ​എ​തി​ർ​ത്തും​ ​യു.​ഡി.​എ​ഫി​നെ​ ​അ​ഴി​മ​തി​ക്കൂ​ട്ടി​ൽ​ ​നി​ർ​ത്തി​യും​ ​പ്ര​ചാ​ര​ണം​ ​കൊ​ഴു​പ്പി​ക്കു​ന്നു.
യു.​ഡി.​എ​ഫി​ൽ​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​നി​ർ​ദേ​ശി​ച്ച​ ​പ്ര​മാ​ടം​ ​ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​റോ​ബി​ൻ​ ​പീ​റ്റ​റി​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ത്ത​തി​ന്റെ​ ​പേ​രി​ലു​ണ്ടാ​യ​ ​പൊ​ട്ടി​ത്തെ​റി​ ​താ​ത്‌​കാ​ലി​ക​മാ​യി​ ​കെ​ട്ട​ട​ങ്ങി.​ ​സ്ഥാ​നാ​ർ​ത്ഥി​ ​മു​ൻ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പി.​ ​മോ​ഹ​ൻ​രാ​ജി​ന്റെ​ ​പ്ര​ചാ​ര​ണം​ ​മു​റു​കി.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​ന​ട​ത്തി​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​യു.​ഡി.​എ​ഫ് ​പ്ര​ധാ​ന​ ​പ്ര​ചാ​ര​ണ​ ​ആ​യു​ധ​മാ​ക്കു​ന്ന​ത്.​ ​പെ​രി​യ​ ​ഇ​ര​ട്ട​ക്കൊ​ല​യും​ ​ക​സ്റ്റ​ഡി​ ​മ​ര​ണ​ങ്ങ​ളും​ ​മാ​ണി​ ​സി.​ ​കാ​പ്പ​ന്റെ​ ​മൊ​ഴി​യും​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​വി​രു​ദ്ധ​ ​ന​യ​ങ്ങ​ളും​ ​വി​ഷ​യ​ങ്ങ​ളാ​ണ്.


യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക്കു​ ​വേ​ണ്ടി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള​ളി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ത്തി.​ ​കെ.​പി.​സി.​സി​ ​അം​ഗം​ ​വി.​പി.​സ​ജീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എക്കാ​ണ് ​പ്ര​ചാ​ര​ണ​ ​ചു​മ​ത​ല.


എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​വൈ​കി​യെ​ത്തി​യ​തി​ന്റെ​ ​കു​റ​വ് ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​നി​ക​ത്തി.​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​നേ​ട്ട​ങ്ങ​ളാ​ണ് ​പ്ര​ധാ​ന​ ​വി​ഷ​യ​ങ്ങ​ൾ.​ ​ഇ​ട​ത് ​വ​ല​ത് ​മു​ന്ന​ണി​ക​ളെ​ ​ക​ട​ന്നാ​ക്ര​മി​ക്കു​ന്നു​മു​ണ്ട്.​ ​പ്ര​ചാ​ര​ണ​ത്തി​ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ,​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ് ​. ശ്രീ​ധ​ര​ൻ​പി​ള​ള,​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​അ​ൽ​ഫോ​ൺ​സ് ​ക​ണ്ണ​ന്താ​നം​ ​തു​ട​ങ്ങി​യ​വ​ർ​ ​മ​ണ്ഡ​ല​ ​പ​ര്യ​ട​നം​ ​ന​ട​ത്തി.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നാ​ണ് ​പ്ര​ചാ​ര​ണം​ ​നി​യ​ന്ത്രി​ക്കു​ന്ന​ത്.


ഇൗ​ഴ​വ​ ​വോ​ട്ടു​ക​ൾ​ക്ക് ​ഗ​ണ്യ​മാ​യ​ ​സ്വാ​ധീ​ന​മു​ള​ള​ ​മ​ണ്ഡ​ല​മാ​ണ് ​കോ​ന്നി.​ ​എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം​ ​വോ​ട്ടു​ക​ൾ​ ​സ​മു​ദാ​യ​ത്തി​നു​ണ്ട്.​ ​അ​ൻ​പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ​വോ​ട്ടു​ക​ൾ​ ​നാ​യ​ർ​ ​വി​ഭാ​ഗ​ത്തി​നും​ ​നാ​ൽ​പ്പ​ത്ത​യ്യാ​യി​ര​ത്തോ​ളം​ ​വോ​ട്ടു​ക​ൾ​ ​ക്രി​സ്‌​ത്യ​ൻ​ ​വി​ഭാ​ഗ​ത്തി​നും.

ആ​കെ​ ​വോ​ട്ട​ർ​മാ​ർ​ ​-​ 1,98,975.
സ്ത്രീ​കൾ-​ 1,04,457
പു​രു​ഷ​ന്മാ​ർ​ ​-​ 94517
ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ ​-​ 1


2016​ ​നി​യ​മ​സഭ
യു.​ഡി.​എ​ഫ് ​ഭൂ​രി​പ​ക്ഷം​ 20,748
അ​ടൂ​ർ​ ​പ്ര​കാ​ശ് ​(​കോ​ൺ​ഗ്ര​സ്)​ 72800
ആ​ർ.​സ​ന​ൽ​കു​മാ​ർ​ ​(​സി.​പി.​എം​)​ 52052
ഡി.​അ​ശോ​ക് ​കു​മാ​ർ​ ​(​ബി.​ജെ.​പി​)​ 16713.

2019​ ​ലോ​ക് ​സഭ
യു.​ഡി.​എ​ഫ് ​ലീ​ഡ് 2721
ആ​ന്റോ​ആ​ന്റ​ണി​ ​(​കോ​ൺ​ഗ്ര​സ്)​ 49667
വീ​ണാ​ ​ജോ​ർ​ജ് ​(​സി.​പി.​എം​)​ 46946
കെ.​ സു​രേ​ന്ദ്ര​ൻ​ ​(​എ​ൻ.​ഡി.​എ​)​ 46506

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.