SignIn
Kerala Kaumudi Online
Wednesday, 23 October 2019 4.16 PM IST

ലസ്റ്റ് സ്റ്റോറീസിൽ നായികയായി അമല പോൾ എത്തുന്നു, കാത്തിരിപ്പിൽ ആരാധകർ

amala-paul

ബോളിവുഡിൽ സ്ത്രീ ലൈംഗികതയെക്കുറിച്ച് സംസാരിച്ച സിനിമയാണ് ലസ്റ്റ് സ്റ്റോറീസ് . സ്ത്രീ ലൈഗീകതയും സ്വയംഭോഗവുമൊക്കെ പറയുന്ന ചിത്രം ഏറെ ചർച്ചാവിഷയം ആവുകയും ചെയ്തിരുന്നു. രാധിക ആപ്തേ, മനീഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം കരൺ ജോഹർ, അനുരാഗ് കശ്യപ്, ദിബാകർ ബാനര്‍ജി, സോയ അക്തർ എന്നിവരാണ് സംവിധാനം ചെയ്തത്. നെറ്റ്ഫ്ലിക്സ് റിലീസായി പുറത്തിറങ്ങിയ ചിത്രം നാല് ഭാഗമുള്ള ആന്തോളജിയായാണ് ഒരുക്കിയത്. വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ച ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അമല പോളാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ഭാഗത്താണ് അമല നായികയായെത്തുക. നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം ചെയ്യുക. ജഗപതി ബാബുവും ഇതിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാക്കി മൂന്ന് ഭാഗങ്ങൾ തരുൺ ഭാസ്കർ. സങ്കൽപ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവർ സംവിധാനം ചെയ്യും. ആടൈ ആണ് അമല പോൾ അവസാനം വേഷമിട്ട ചിത്രം. അതോ അന്ത പറവൈ പോല, കഡാവർ, മലയാളത്തില്‍ ആടുജീവിതം എന്നിവയാണ് അമലയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AMALA PAUL, CINEMA, WEB SERIES, YOUTUBE, INDIA, BOLLYWOOD, TAMIL FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.