SignIn
Kerala Kaumudi Online
Thursday, 12 March 2026 1.34 AM IST

നാല് കാര്യങ്ങൾ മാത്രം പിന്തുടർന്നാൽ മതി, 51ാം വയസിലും നടി നഗ്മ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് ഇങ്ങനെ

Increase Font Size Decrease Font Size Print Page
nagma

ഇക്കഴിഞ്ഞ ഡിസംബർ 25ന് ആണ് നടിയും രഷ്ട്രീയ നേതാവുമായ നഗ്മ 51ാം ജന്മദിനം ആഘോഷിച്ചത്. 51 വയസ് പ്രായത്തിൽ മാത്രമാണ്, കണ്ടാൽ നഗ്മയ്ക്ക് ഇപ്പോൾ ചെറുപ്പമാണെന്നാണ് ആരാധകർ പറയുന്നത്. പലപ്പോഴും താരങ്ങൾ പിന്തുടരുന്ന ജീവിത ശൈലിയും ഡയറ്റും തന്നെയാണ് നഗ്മയുടെ ഈ സൗന്ദര്യ രഹസ്യത്തിന്റെ പ്രധാന കാരണം. ഇപ്പോഴിതാ നഗ്മ തന്റെ ഫിറ്റ്‌നെസ്, ജീവിതശൈലിയെക്കുറിച്ച് തുറന്നുപറയുകയാണ്. വീട്ടിൽ നിന്ന് പാകം ചെയ്യുന്ന ആഹാരം മാത്രമാണ് നഗ്മ കഴിക്കാറുള്ളത്. അതുപോലെ തന്നെ കൃത്യമായ ഡയറ്റും നടി പിന്തുടരുന്നുണ്ട്.

വൈൽഡ് ഫിലിംസ് എന്ന യൂട്യൂബ് ചാനലിന് 2021ൽ അനുവദിച്ച അഭിമുഖത്തിലണ് നഗ്മ ഇതേക്കുറിച്ച് തുറന്നുപറയുന്നത്. സമ്മർദ്ദം അനുഭവിക്കുന്ന സമയത്ത് ധ്യാനത്തിന് പ്രധാന്യം നൽകുമെന്നും പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിന് പകരം വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് ഏറ്റവും ഇഷ്ടമെന്ന് നഗ്മ പറയുന്നു. 'ആരോഗ്യം സമ്പത്താണെന്ന് ഞാൻ കരുതുന്നു. ഏത്ര തിരക്കേറിയ ഷെഡ്യൂളുണ്ടെങ്കിലും വ്യായാമവും ഭക്ഷണക്രമവും ഞാൻ പിന്തുടരും. ധ്യാനത്തിന് വേണ്ടി ഒരുപാട് സമയം കണ്ടെത്താറുണ്ട്. എനിക്ക് സന്തോഷവും സഹായവും നൽകുന്നത് അതാണെന്ന് ഞാൻ കരുതുന്നു'- നഗ്മ പറഞ്ഞു.

ഭക്ഷണത്തിന്റെ കാര്യത്തിൽ കൃത്യമായ ചിട്ടയുള്ള വ്യക്തിയാണ് നഗ്മ. റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുന്ന പതിവ് താരത്തിനില്ല. സ്വന്തം അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് നഗ്മയ്ക്ക് ഏറ്റവും ഇഷ്ടം. എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണം പ്ലേറ്റിൽ നിന്ന് നഗ്മ ഒഴിവാക്കി. വളരെ കുറച്ച് എണ്ണ മാത്രമാണ് പാചകത്തിനയി ഉപയോഗിക്കാറുള്ളത്. 'ആരോഗ്യകരം' എന്നാൽ 'ബോറടിപ്പിക്കുന്ന' എന്നല്ല അർത്ഥമാക്കുന്നതെന്ന് നഗ്മ പറയുന്നു. മൃദുവായതും എന്നാൽ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് ഇഷ്ടപ്പെടുന്നതെന്നും നഗ്മ കൂട്ടിച്ചേർത്തു.

TAGS: CINEMA, NAGMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.