
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പുകളുടെയും വെള്ളിമൂങ്ങകളുടെയും ശല്യം വർദ്ധിക്കുന്നു. പ്രജനനകാലം കഴിഞ്ഞ് ഇവ മുട്ടയിടുന്ന സമയമായതാണ് ജനവാസമേഖലകളിൽ ഇവയെ കൂടുതൽ കാണാൻ കാരണം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വനംവകുപ്പിന്റെ 'സർപ്പ' (SARPA) റെസ്ക്യു ടീം പിടികൂടിയത് 17 മൂർഖൻ പാമ്പുകൾ, 9 വെള്ളിമൂങ്ങകൾ, രണ്ട് പെരുമ്പാമ്പുകൾ എന്നിങ്ങനെയാണ്.
പാത്താമുട്ടം, മണർകാട്, തോട്ടക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഇവയെ പ്രധാനമായും കണ്ടെത്തിയത്. തോട്ടക്കാട് ഒരു മാളത്തിൽ നിന്നുതന്നെ മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. മറ്റു പക്ഷികളുടെ ആക്രമണം ഭയന്നാണ് വെള്ളിമൂങ്ങകൾ വീടുകൾക്കുള്ളിൽ അഭയം തേടുന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
പാമ്പുകൾ വീടിനുള്ളിൽ കടക്കുന്നത് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |