
കേരളത്തില്‍ വളരെ അധികം കണ്ടുവരുന്ന വിഷപാമ്പുകളില്‍ ഒന്നാണ് മൂര്‍ഖന്‍ പാമ്പുകള്‍. മൂര്‍ഖന്‍ പാമ്പുകള്‍ അറിഞ്ഞൊന്ന് കടിച്ചാല്‍ മരണം ഉറപ്പാണ്. ഉഗ്ര വിഷമുള്ള പാമ്പുകളാണ് ഇവ എന്നത് തന്നെയാണ് ഇതിന് കാരണം. പത്തി വിടര്‍ത്തി ശൗര്യത്തോടെയുള്ള മൂര്‍ഖന്റെ നില്‍പ്പ് കണ്ടാല്‍ തന്നെ ഭയപ്പെടും. അപ്പോള്‍ കടി കിട്ടിയാല്‍ പിന്നെ പറയേണ്ടതില്ലല്ലോ. എന്നാല്‍ മനുഷ്യനെ വളരെ പെട്ടെന്ന് ആക്രമിക്കുന്ന പാമ്പുകളല്ല മൂര്‍ഖന്‍ എന്നാണ് കൗതുകകരമായ മറ്റൊരു കാര്യം.
അണലിയെപ്പോലെ സമീപത്ത് കൂടെ പോയാല്‍ പോലും ശത്രുവിനെ ആക്രമിക്കുന്ന പതിവും മൂര്‍ഖന് ഇല്ല. മനുഷ്യന്റെയോ മറ്റ് ശത്രുവിന്റെയോ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാല്‍ ആദ്യം അവിടെ നിന്ന് മാറാനുള്ള ശ്രമമാണ് മൂര്‍ഖന്‍ പാമ്പുകള്‍ നടത്തുക. അതായത് ശത്രുവിനെ ആക്രമിച്ച് കടിക്കുകയോ വിഷം പുറത്തേക്ക് തള്ളുകയോ ചെയ്യുകയെന്നത് മൂര്‍ഖന്‍ പാമ്പുകള്‍ അത്ര എളുപ്പത്തില്‍ പയറ്റുന്ന ഒരു തന്ത്രമല്ലെന്ന് സാരം.
പത്തി വിടര്‍ത്തി നിന്ന് ചീറ്റി ശത്രുവിനെ വിരട്ടുകയെന്നതാണ് മൂര്‍ഖന്‍ ആദ്യം ചെയ്യുന്നത്. പിന്നീട് വായ തുറക്കാതെ ശരീരത്തിലേക്ക് ആഞ്ഞ് കൊത്തുന്ന പ്രതീതിയുണ്ടാക്കി ഭയപ്പെടുത്തും. എന്നാല്‍ താന്‍ ആക്രമിക്കപ്പെടുമെന്ന് ഉറപ്പായാല്‍ പിന്നെ മൂര്‍ഖന്‍ പാമ്പുകള്‍ തനിസ്വഭാവം പുറത്തെടുക്കും. ആക്രമിക്കപ്പെടുകയോ അബദ്ധത്തില്‍ അവയെ ചവിട്ടുകയോ ചെയ്താല്‍ മൂര്‍ഖന്‍ അപകടകാരിയായി മാറും. ആക്രമിക്കപ്പെടുന്ന സാഹചര്യം ഉറപ്പായാല്‍ മുന്നോട്ട് വന്ന് കൊത്താനും വിഷം പുറത്തേക്ക് എടുക്കാനും മൂര്‍ഖന്‍ തയ്യാറാകും.
അബദ്ധത്തിലുള്ള ചവിട്ടലുകള്‍ തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളാണെന്ന് കരുതിയാണ് മൂര്‍ഖന്‍ പാമ്പുകള്‍ കടിക്കുന്നത്. മൂര്‍ഖന്‍ പാമ്പുകളുടെ വിഷപ്പല്ലിന്റെ നീളവും അണലി പോലുള്ളവയെ അപേക്ഷിച്ച് കുറവാണ്. ഇക്കാരണത്താല്‍ തന്നെ മൂര്‍ഖന്റെ ആക്രമണത്തില്‍ നിന്ന് ഒരുപരിധിവരെ രക്ഷപ്പെടാന്‍ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളെ സഹായിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |