SignIn
Kerala Kaumudi Online
Thursday, 14 November 2019 12.23 PM IST

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് വെങ്കലം, എട്ട് മെഡൽ നേടുന്ന ആദ്യ താരം

marry-com

സൈബീരിയ: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മേരികോമിന് വെങ്കലം. 51 കിലോ വിഭാഗം സെമി ഫൈനൽ രണ്ടാം സീഡിൽ തുർക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് പരാജയപ്പെട്ടതോടെയാണ് മേരിയെ വെങ്കലം ലഭിച്ചത്. ഇതോടെ ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരമെന്ന് റെക്കാഡ് മേരി കോം സ്വന്തമാക്കി. മേരിക്കോമിനെ 4-1 സെറ്റിന് തോൽപ്പിച്ച തുർക്കി താരം ഞായറാഴ്ച റഷ്യയുടെ ലിലിയ എയ്റ്റേബേവയെ ഫൈനലിൽ നേരിടും. റിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ ക്വാർട്ടറിൽ ഇടിച്ചിട്ടാണ് മേരികോം സെമിയിൽ പ്രവേശിച്ചത്.

ആറുതവണ ലോക ചാമ്പ്യനായിട്ടുള്ള മേരികോം 51 കി.ഗ്രാം വിഭാഗത്തിൽ തന്റെ എട്ടാം ലോക മെഡൽ ഉറപ്പാക്കിയതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കാഡിനും അർഹയായി.

ഏഴ് മെഡലുകൾ നേടിയിട്ടുള്ള ഫെലിക്‌സ് സാവോണിനെയാണ് മേരികോം മറികടന്നത്. ആറ് മെഡലുകൾ നേടിയിട്ടുള്ള കാത്തീ ടെയ്‌ലറെ മറികടന്നാണ് ഡൽഹിയിൽ നടന്ന കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ മേരികോം സ്വർണം നേടിയിരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, MARY KOM VS BUSENAZ CAKIROGLU, WORLD BOXING CHAMPIONSHIPS 2019 SEMI FINAL, MARY KOM LOSES IN SEMIS, TAKES HOME BRONZE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.