SignIn
Kerala Kaumudi Online
Tuesday, 17 February 2026 12.04 PM IST

സ്വന്തം ജീവൻ പണയപ്പെടുത്തി ക്രെയിനിന്റെ കൊളുത്തിൽ തൂങ്ങി പക്ഷിക്ക് രക്ഷകനായി യുവാവ്; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

Increase Font Size Decrease Font Size Print Page
crane-to-rescue-bird

അമൃത്സർ: ജീവിതത്തിലെ നായകന്മാർ പലപ്പോഴും സിനിമയിലേത് പോലെ സൂപ്പർ ഹീറോയുടെ വസ്ത്രവും മുഖം മൂടിയും ധരിച്ച് വരണമെന്നില്ല. കരുണയുള്ള ധീരരായ മനുഷ്യർ നമ്മുക്കിടയിൽ തന്നെയുണ്ട്. അത്തരത്തിൽ ഒരാളെയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. വൈദ്യുതി ലൈനിൽ കുടുങ്ങിയ പക്ഷിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ഇറങ്ങി തിരിച്ച യുവാവാണ് ശ്രദ്ധേയമാകുന്നത്.

ക്രെയിനിൽ തൂങ്ങിക്കിടന്നാണ് യുവാവ് പക്ഷിയെ രക്ഷപ്പെടുത്തുന്നത്. പഞ്ചാബിലെ ഗുരുദ്വാരയ്ക്ക് സമീപമാണ് വിസ്മയിപ്പിക്കുന്ന സംഭവം. ഉയരമുള്ള വൈദ്യുതി പോസ്റ്റിന് സമീപത്തെ കമ്പികളിൽ പക്ഷി കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവ് രക്ഷാപ്രവർത്തനത്തിന് മുതിർന്നത്. ബഹുനില കെട്ടടത്തിന്റെ അത്രയും ഉയരമുള്ള ക്രെയിനിന്റെ സഹായത്തോടെ തൂങ്ങിക്കിടന്നാണ് യുവാവ് പക്ഷിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്.

ഒരല്പം പിഴച്ചാൽ ജീവൻ തന്നെ അപകടത്തിലായേക്കാവുന്ന സാഹചര്യത്തിലും പതറാതെ പക്ഷിയെ സുരക്ഷിതമായി യുവാവ് താഴെയിറക്കുകായിരുന്നു. യുവാവിന്റെ സഹാനുഭൂതിയും ധീരതയെയും ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രശംസയുമായി എത്തിയത്. 'മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു' ഒരാൾ കുറിച്ചു. 'വലുപ്പചെറുപ്പമില്ലാതെ ജീവന് വില നൽകുന്ന ഈ മനുഷ്യൻ വലിയ പാഠമാണ് നൽകുന്നത്'. എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

TAGS: VIRALNEWS, LATESTNEWS, VIRALPOST, PUNJAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.