
കാസർകോട്: കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെട്ടിടത്തിനുമുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർത്ഥി. ബിഎ അറബിക് മൂന്നാവർഷ വിദ്യാർത്ഥി അഹമ്മദ് ഷംഷാദാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കോളേജ് സസ്‌പെൻഡ് ചെയ്തതിനെ തുടർന്നാണ് വിദ്യാർത്ഥി സാഹസം കാണിച്ചത്. ഷംഷാദിനെ പൊലീസെത്തി അനുനയിപ്പിച്ച് പുറത്തിറക്കുകയായിരുന്നു.
കോളേജിലെ ചില നടപടികൾക്കെതിരെ പ്രതിഷേധമറിയിച്ചതോടെയാണ് ഷംഷാദിനെ ഇന്ന് രാവിലെ സസ്‌പെൻഡ് ചെയ്തത്. താനടക്കം പല വിദ്യാർത്ഥികളും കോളേജിൽ വേട്ടയാടപ്പെടുകയാണെന്ന് ഷംഷാദ് പ്രതികരിച്ചു. കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർത്ഥി ഉന്നയിച്ചിരിക്കുന്നത്. 'ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ പ്രിൻസിപ്പാൾ വന്ന് അവരെ മാറ്റിയിരുത്തുക, വിദ്യാർത്ഥികൾ കൂട്ടമായി നിന്നാൽ അത് വീഡിയോ എടുക്കാൻ ചിലരെ പണം കൊടുത്ത് മാനേജ്‌മെന്റ് നിയമിക്കുക, വിദ്യാർത്ഥി പ്രതിനിധികൾക്കും മാനേജ്‌മെന്റിനും ഒത്തുതീർപ്പ് ചർച്ചയ്ക്ക് അവസരമൊരുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. ഞാനൊരു വിദ്യാർത്ഥി സംഘടനയുടെയും ഭാഗമല്ല'- ഷംഷാദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |