
കണ്ണൂർ: സിപിഎം പ്രവർത്തകൻ തലായി ലതേഷ് വധക്കേസിൽ കുറ്റക്കാരനായ ഏഴ് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. ജീവപര്യന്തം തടവും 1,40,000 രൂപ പിഴയുമാണ് ശിക്ഷ. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. നാല് വകുപ്പുകളിലായി 35 വർഷമാണ് തടവ്ശിക്ഷ. ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
കേസിൽ ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികൾക്കാണ് ശിക്ഷ ലഭിച്ചത്. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2008 ഡിസംബർ 31നാണ് സിപിഎം പ്രവർത്തകനായ ലതേഷ് കൊല്ലപ്പെട്ടത്. കേസിൽ 12 പേരെ അറസ്‌റ്റ് ചെയ്‌തിരുന്നെങ്കിലും ഒമ്പത് മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിന്റെ വിചാരണക്കാലയിളവിൽ എട്ടാം പ്രതി മരിച്ചിരുന്നു.
ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ പിന്തുടർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തി. ലതേഷിന്റെ സുഹൃത്തിനും ആക്രമത്തിൽ പരിക്കേറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |