SignIn
Kerala Kaumudi Online
Sunday, 15 February 2026 7.17 PM IST

വർഗീയ ശക്തികൾ ഇപ്പോഴും കേരളത്തിലുണ്ട്, എകെ ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Increase Font Size Decrease Font Size Print Page
pinarayi-vijayan-

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ചേർ‌ന്ന് പ്രവർത്തിക്കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന എ.കെ,​ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത പറയുന്നവർ ആരായാലും അവരെ എതി‌ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വർഗയ ശക്തികൾ ഇന്നും കേരളത്തിലുണ്ട്. അവർ ഇന്ന് തലപൊക്കുന്നില്ല. അത് നേരിടാൻ ഇന്നത്തെ സർക്കാരിന് കഴിയും. അതാണ് എൽ.ഡി.എഫും യു.ഡി,​എഫും തമ്മിലുള്ള വ്യത്യാസം. ഏത് വർഗീയതയും നാടിന് ആപത്താണ്. അതാണ് ബാലൻ പറയാൻ ശ്രമിച്ചത്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വ‌ർഗീയതയുടെ പ്രീണനമാകുന്നത്. അത് ന്യൂനപക്ഷ വർഗീയതയുടെ ഭാഗമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണ്. ആർ.എസ്.എസിനെ എതിർക്കുന്നു. ഹിന്ദുക്കളെയാണോ എതിർക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പിയെയും എതിർക്കുന്നു. അതിനർത്ഥം മുസ്ലിമിനെ എതിർക്കുന്നു എന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മാറാട് കലാപകാലത്ത് ആർ.എസ്.എസിനെ ഭയന്നാണ് എ,​കെ,​ആന്റണി അന്ന് കുഞ്ഞാലിക്കുട്ടിയെ കൂടെ കൂട്ടാതിരുന്നത്. അന്ന് താൻ മാറാട് സന്ദർശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യു.ഡി.എഫ് വർഗീയതയ്ക്ക് കീഴ്പ്പെടുന്ന അവസ്ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുമെന്ന എ.കെ,​ ബാലന്റെ പമാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എം വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ബാലനെ പിന്തുണച്ച് രംഗത്ത് വന്നത്.

TAGS: CM PINARAYI VIJAYAN, PINARAYI VIJAYAN, AK BALAN, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.