
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് ബീഹാറിൽ നിന്നുള്ള 21 കുട്ടികളെ പൊലീസ് കണ്ടെത്തിയത്. കോഴിക്കോട്ടെ സ്ഥാപനത്തിൽ പഠിക്കാനാണ് കേരളത്തിൽ എത്തിയതെന്ന് കുട്ടികൾ പറയുന്നു. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ള കുട്ടികളാണിത്. കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |