SignIn
Kerala Kaumudi Online
Saturday, 14 February 2026 10.57 PM IST

പാസ്‌പോർട്ടിൽ ശക്തിതെളിയിച്ച് ഇന്ത്യ, വിസയില്ലാതെ ഏതൊക്കെ രാജ്യങ്ങളിൽ സന്ദർശിക്കാം‌?

Increase Font Size Decrease Font Size Print Page
pasport

പൗരന്മാർക്ക് വിദേശയാത്രകൾക്കായി രാജ്യത്തെ വിദേശകാര്യമന്ത്രാലയം നൽകുന്ന രേഖയാണ് പാസ്‌പോർട്ട്. വെറും യാത്രാ രേഖ എന്നതിലുപരി പൗരത്വം, യാത്രയുടെ ഉദ്ദേശ്യം, പാസ്പോർട്ട് കൈവശം വച്ചിരിക്കുന്ന വ്യക്തിയുടെ വിദേശത്തെ നിയമപരമായ നില എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖകൂടിയാണ് പാസ്‌പോർട്ട്.

പാസ്‌പോർട്ട് സൂചികയിൽ ഓരോ രാജ്യത്തെയും പാസ്‌പോർട്ടിന് ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ റാങ്കിംഗ് നൽകുന്നുണ്ട്. എല്ലാവർഷവും ഇതുണ്ടാവും. ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം ഈവർഷം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യൻ പാസ്‌പോർട്ട് റാങ്കിംഗ് നില മെച്ചപ്പെടുത്തി. മാത്രമല്ല, ഇന്ത്യക്കാർക്ക് വിസയില്ലാതെയോ, വിസ ഓൺ അറൈവൽ വഴിയോ യാത്രചെയ്യാവുന്ന സ്ഥലങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 55 സ്ഥലങ്ങളിലേക്കാണ് ഇപ്രകാരം യാത്രചെയ്യാൻ കഴിയുന്നത്. ഇതിൽ മാലദ്വീപ്, മൗറീഷ്യസ്,ഫിജി, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളും ഉൾപ്പെടും.

കഴിഞ്ഞവർഷം ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 85ാം സ്ഥാനത്തായിരുന്നു . എന്നാൽ ഈവർഷം ഇന്ത്യൻ പാസ്പോർട്ട് 80ാം സ്ഥാനത്താണ്. നൈജറിനും, അൾജീരിയയ്ക്കുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. 227 രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ നിലവാരമാണ് അളന്നത്.

ഈ വർഷത്തെ റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് സിംഗപ്പൂരിന്റേതാണ്. രണ്ടാംസ്ഥാനത്ത് ജപ്പാനും ദക്ഷിണകൊറിയയുമാണുള്ളത്. ഈ മൂന്നുരാജ്യങ്ങളും ഏഷ്യയിൽ നിന്നുള്ളതാണെന്നത് നമുക്ക് അഭിമാനിക്കാം. സൂചിക നിരീക്ഷിക്കുന്ന 227 രാജ്യങ്ങളിൽ 192 ഇടങ്ങളിലേക്കും സിംഗപ്പൂർ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്രചെയ്യാം. ജപ്പാനിലെയും ദക്ഷിണകൊറിയയിലെയും പാസ്‌പോർട്ട് കൈയിലുണ്ടെങ്കിൽ 188 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാനാവും. 186 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം നേടി ഡെൻമാർക്ക്, സ്വി​റ്റ്സർലൻഡ്, സ്വീഡൻ, സ്‌പെയിൻ, ലക്സംബർഗ് എന്നീ രാജ്യങ്ങളാണ് സൂചികയിൽ മൂന്നാം സ്ഥാനം പങ്കിടുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുഎഇ അഞ്ചാം സ്ഥാനത്തെത്തി.ഹെൻലി പാസ്‌പോർട്ട് സൂചികയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏ​റ്റവും മികച്ച പ്രകടനമാണ് യുഎഇ കാഴ്ചവച്ചതെന്നാണ് റിപ്പോർട്ട്. റാങ്കിംഗിൽ 57 സ്ഥാനങ്ങളാണ് മുന്നേറിയത്. യുഎസ് പാസ്‌പോട്ടും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ ആദ്യ പത്തിൽനിന്ന് യുഎസ് പുറത്തായിരുന്നു. എന്നാൽ ഈവർഷം വീണ്ടും പത്താം സ്ഥാനത്തേക്ക് എത്തി.

24 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം നേടിയ അഫ്ഗാനിസ്ഥാൻ പട്ടികയിൽ ഏ​റ്റവും താഴെ 101ാം സ്ഥാനത്താണ്. പാകിസ്ഥാൻ 98ാം സ്ഥാനത്താണുള്ളത്.

TAGS: PASPORT, INDIAN PASPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.