
തൃശൂർ: കലോത്സവത്തിൽ ഗോത്രകലകളുടെ മത്സരങ്ങൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം നടപ്പാക്കുന്നതിന് വെല്ലുവിളികൾ ഏറെയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരിശീലിപ്പിക്കാനുള്ള ആളുകളുടെ എണ്ണത്തിലെ കുറവാണ് പ്രധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമ്പരാഗതമായി ഗോത്രകലകൾ അഭ്യസിക്കുന്ന ഇടങ്ങളിലെയോ ജില്ലകളിലെയോ വിദ്യാർത്ഥികൾക്ക് ഇവ പഠിച്ചു വേദിയിൽ അവതരിപ്പിക്കാം. എന്നാൽ, മറ്റ് ജില്ലകളിലും നഗരങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് ഗോത്രകല പഠിച്ചെടുക്കുന്നതിന് ഏറെ പണിപ്പെടണം. എന്ത് ചെയ്യാനാകുമെന്ന് കലോത്സവം മാനുവൽ പരിഷ്‌കരണത്തിന് നിശ്ചയിച്ചിരിക്കുന്ന സമിതിയോട് ആരായും. ഗോത്ര കലകൾ അവതരിപ്പിക്കാൻ നിലവിൽ നൽകുന്ന സമയം 15 മിനിറ്റാണ്. ചെയ്തു ശീലമില്ലാത്ത കുട്ടികൾ ഇത് അവതരിപ്പിക്കുമ്പോൾ തളർന്നു വീഴും. മത്സര സമയം കുറയ്ക്കുന്നത് സംബന്ധിച്ച് പുനരാലോചിക്കാൻ സമിതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |