SignIn
Kerala Kaumudi Online
Saturday, 14 February 2026 11.11 PM IST

സ്ഥലം സർക്കാർ സൗജന്യമായി നൽകും, കേരളകൗമുദി വാർത്ത തുണയായി; സച്ചുവിന്റെ വീട് ഇനി സ്വ‌പ്നമല്ല

Increase Font Size Decrease Font Size Print Page

sachu

തൃശൂർ: 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും, കേരളനടനത്തിലും എ ഗ്രേഡ് നേടിയ കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ സച്ചു സതീഷിന് വീടെന്ന ആവശ്യം കേരള കൗമുദിയിലൂടെ ശ്രദ്ധയിൽപെട്ടെന്നും വീട് വയ്ക്കാനാവശ്യമായ സ്ഥലം റവന്യൂ വകുപ്പ് കണ്ടെത്തി നൽകുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. സച്ചുവിനും ബിന്ദുവിനും വീട് വയ്ക്കാനാവശ്യമായ സ്ഥലമുണ്ടെങ്കിലും അത് തർക്കത്തിൽ കിടക്കുന്ന ഭൂമിയാണെന്നാണ് കളക്ടറുടെ റിപ്പോർട്ട്. ഈ തർക്കം പരിഹരിക്കാനുള്ള സാദ്ധ്യത പരിശോധിക്കും. സാധിച്ചില്ലെങ്കിൽ സ്ഥലം നൽകും. എന്തായാലും വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കും. സർക്കാർ സച്ചുവിനും അമ്മയ്ക്കുമൊപ്പമുണ്ട്. ബിന്ദുവിന്റെ ജീവിതയാത്രയെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇരുവരെയും നേരിൽക്കണ്ട മന്ത്രി സച്ചുവിനെ ആശ്ലേഷിക്കുകയും നേട്ടങ്ങൾക്ക് അഭിനന്ദിക്കുകയും ചെയ്തു.

കൗമുദിയുടെ ഇടപെടൽ അഭിനന്ദനാർഹം

'' ഗൗരവമേറിയ ഇടപെടലാണ് കേരളകൗമുദി നടത്തിയത്. സമ്മാനം നേടുന്നവരുടെ വർണാഭമായ വാർത്തകൾക്കുമപ്പുറം ജീവിത പ്രതിസന്ധികളെ അടയാളപ്പെടുത്തുന്ന ഇത്തരം ഇടപെടലുകൾ ശ്രദ്ധേയമാണ്. കേരളകൗമുദി എല്ലാക്കാലത്തും സാമൂഹിക പ്രസക്തമായ ഇടപെടലുകൾ നടത്താറുണ്ടെന്ന്'' കെ.രാജൻ, മന്ത്രി

TAGS: KALOLSAVAM, REVENUE, HOME, YOUTHFEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.