ഈ പുഷ്‌പങ്ങൾ ക്ഷേത്രങ്ങളിൽ നൽകാറുണ്ടോ? ഫലത്തെക്കാൾ അധികം ദോഷം ചെയ്യും
Monday 19 January, 2026 | 12:36 PM
ക്ഷേത്രദർശനത്തിന് പോകുമ്പോൾ പലരും വഴിപാടുകൾക്ക് പുറമെ പൂജാ പുഷ്‌പങ്ങൾ സമർപ്പിക്കാറുണ്ട്. ഇത് ദേവപ്രീതി നേടിത്തരുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ പൂജാപുഷ്‌പങ്ങൾ സമർപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ വേഗത്തിൽ ഫലപ്രാപ്‌തി ലഭിക്കാൻ സഹായിക്കും.
പൂജാ പുഷ്‌പങ്ങൾ പുറത്തുനിന്നു വാങ്ങുന്നതിനു പകരം സ്വന്തം പൂന്തോട്ടത്തിൽ നിന്നുള്ളതാണെങ്കിൽ കൂടുതൽ ഫലം ലഭിക്കുന്നു.
എന്നാൽ എപ്പോഴും ശുചിത്വമുള്ള ചുറ്റുപാടുകളിൽ വളരുന്ന പുഷ്‌പങ്ങളായിരിക്കണം ദൈവങ്ങൾക്കായി സമർപ്പിക്കേണ്ടത്. പാത്രങ്ങളും വസ്‌ത്രങ്ങളും കഴുകുന്ന വെള്ളം ഒഴുകിപ്പോകുന്ന ഇടങ്ങളിൽ വളരുന്ന ചെടികളിലെ പുഷ്‌പങ്ങളും ചവറുകൾക്കിടയിൽ വളരുന്ന ചെടികളിലെ പുഷ്‌പങ്ങളും ഉപയോഗിക്കരുത്.
നിലത്തുവീണവ, ഒരിക്കൽ ഉപയോഗിച്ചവ, ഇതൾ കൊഴിഞ്ഞവ, ഇതളിൽ ദ്വാരമുള്ളവ, വിരിയാത്തവ, തലമുടി വീണ പൂവ് എന്നിവ യാതൊരു കാരണവശാലും സമർപ്പിക്കരുത്. ഇത്തരം പുഷ്‌പങ്ങൾ സമർപ്പിച്ചാൽ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരും.
ഇഷ്‌ടദൈവങ്ങളെ പ്രീതിപ്പെടുത്താൻ അവരുടെ ഇഷ്‌ടപുഷ്‌പങ്ങൾ നേർച്ചയായി സമർപ്പിക്കുന്നതും ഫലപ്രാപ്‌തി വർദ്ധിപ്പിക്കും.മഹാവിഷ്‌ണുവിന് തുളസിയും ശിവന് കൂവളത്തിന്റെ ഇലയും ഭദ്രകാളിക്ക് കുങ്കുമപ്പൂവുമാണ് പ്രധാനം.
വൈഷ്‌ണവ ക്ഷേത്രം: മഹാവിഷ്‌ണു ക്ഷേത്രങ്ങളിൽ കൃഷ്‌ണതുളസി, രാമതുളസി, വെള്ളത്താമര, നന്ത്യാർവട്ടം, ജമന്തി, മുല്ല പോലുള്ളവ സമർപ്പിക്കാം.
ശിവ ക്ഷേത്രം: എരിക്കിൻ പൂവ്, ചുവന്ന മന്താരം, വെള്ളത്താമര, അശോകം, നന്ദ്യാർവട്ടം, മന്ദാരം, കൂവളം മുതലായവ ശിവന് പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്. ഇവ ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നത് ഗുണഫലം ഇരട്ടിപ്പിക്കും.
TAGS: RITUALS, BELIEVE, TEMPLE FLOWERS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.