SignIn
Kerala Kaumudi Online
Monday, 16 February 2026 8.17 PM IST

വെറും ഒന്നരമാസത്തെ വെൽഡിംഗ് കോഴ്സ്, പാസായാൽ ഖത്തറിൽ ജോലിക്കുള്ള അവസരവും

Increase Font Size Decrease Font Size Print Page

velding

തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞ 20 മുതൽ 42 വയസുവരെയുള്ളവർക്ക് ഒന്നര മാസത്തെ വെൽഡിംഗ് കോഴ്സ് ആരംഭിക്കുന്നു. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഖത്തറിൽ ജോലി ലഭിക്കുവാന്നുള്ള അവസരവും നൽകുന്നു. എൽ ബി എസിന്റെ തിരഞ്ഞെടുത്ത സ്കിൽ സെന്ററുകളിൽ പരിശീലനം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 6238553571 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

പൊതുപ്രാഥമിക പരീക്ഷ

കമ്പനി/ബോർഡ്/കോർപ്പറേഷൻ ലാസ്റ്റ്ഗ്രേഡ് സർവെന്റസ്, ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി ക്ലാർക്ക്, ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ സ്റ്റോർമാൻ തസ്തികകൾക്കായി പത്താംതലം പൊതുപ്രാഥമിക പരീക്ഷ ജൂലായ് - സെപ്തംബർ മാസങ്ങളിൽ പി.എസ്.സി നടത്തും.വിജയിക്കുന്നവർക്ക് ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ മുഖ്യപരീക്ഷ ഉണ്ടാകും.

സിലബസും അഡ്മിഷൻ ടിക്കറ്റും ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അതത് മാസത്തെ പരീക്ഷാ കലണ്ടറിൽ.

ഡ്രൈവർ പരീക്ഷ

ഫോറസ്റ്റ് ഡ്രൈവർ, വിവിധ വകുപ്പിൽ എൽ.ഡി.വി ഡ്രൈവർ. എച്ച്.ഡി.വി ഡ്രൈവർ, ബോട്ട് ഡ്രൈവർ, ഇൻസ്പെക്ടർ ഒഫ് ലീഗൽ മെട്രോളജി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ, സെക്രട്ടേറിയറ്റ്/പി.എസ്.‌സി വിവിധ വകുപ്പ് എന്നിവയിൽ ബൈൻഡർ എന്നിവയ്ക്ക് ഓഗസ്റ്റ് ഒക്ടോബറിൽ പരീക്ഷ നടത്തും. റവന്യൂവകുപ്പിൽ വില്ലേജ് ഫിൽഡ് അസിസ്റ്റന്റ് പരീക്ഷ സെപ്തംബർ -നവംബർ മാസങ്ങളിലും മിൽമയിൽ ജനറൽ മാനേജർ, വിവിധ വകുപ്പിൽ എൽ.ഡി.ടൈപ്പിസ്റ്റ് പരീക്ഷ ഒക്ടോബർ-ഡിസംബർ മാസങ്ങളിലുമുണ്ടാകും.

TAGS: CAREER, VELDING, LBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.