
ബംഗളൂരു: ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല ചേഷ്ടകൾ നടത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. കർണാടകയിലാണ് സംഭവം. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവും ഡിജിപിയുമായ ഡോ. രാമചന്ദ്ര റാവുവിന്റെ വീഡിയോയാണ് പുറത്തുവന്നത്.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുരുതരമായ അച്ചടക്ക ലംഘനവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണ് ഇതെന്നാണ് ഉയരുന്ന വിമർശനം. വീഡിയോയിലുള്ള യുവതി വ്യത്യസ്ത വേഷങ്ങളിൽ രാമചന്ദ്ര റാവുവിന്റെ ചേംബറിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ വീഡിയോ ആർട്ടിഫീഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |