SignIn
Kerala Kaumudi Online
Tuesday, 17 February 2026 8.46 AM IST

വീടിന് രണ്ട് കിലോമീറ്റര്‍ അകലെ അപകടം; ഇരട്ട സഹോദരന്‍മാരില്‍ ഒരാള്‍ മരിച്ചു, രണ്ടാമന്‍ ഗുരുതരാവസ്ഥയില്‍

Increase Font Size Decrease Font Size Print Page
accident

തിരുവനന്തപുരം: പേട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കുന്നുകുഴി ആര്‍.സി ജംഗ്ഷന്‍ ടി.സി 26/1304 തട്ടാരടി വീട്ടില്‍ ടി.എ.രാജന്റെയും എം.ലിന്‍സിയുടെയും മകന്‍ അഖിലാണ് (21) മരിച്ചത്. ചാക്ക ഗവ.ഐ.ടി.ഐയിലെ ഒന്നാം വര്‍ഷ സി.ഒ.പി.എ വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ പുലര്‍ച്ചെ 1.15ന് കേരളകൗമുദി സ്‌ക്വയറിന് സമീപമായിരുന്നു അപകടം. ബൈക്കില്‍ ചാക്കയില്‍ നിന്ന് പാറ്റൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് പാളയം ഭാഗത്തു നിന്ന് വന്ന മാരുതി സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിലേക്ക് പോയ പേരൂര്‍ക്കട സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അലന്‍ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രി ഐ.സി.യുവിലാണ്. പിതാവ് ടി.എ.രാജന്‍ നിയമസഭയില്‍ ഗാര്‍ഡനിംഗ് ജീവനക്കാരനാണ്. അഖിലിന്റെ ഹൃദവാല്‍വുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദാനം ചെയ്തു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് നാലാഞ്ചിറ പള്ളിയില്‍ നടക്കും. ഒരാഴ്ചയ്ക്കിടെ പേട്ടയിലുണ്ടായ രണ്ടാമത്തെ അപകടമാണിത്.

TAGS: KERALA, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.