SignIn
Kerala Kaumudi Online
Saturday, 07 February 2026 2.00 PM IST

ദിലീപ് കോടതിയിൽ എത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമർശം,​ ചാൾസ് ജോർജിനെതിരെ കേസ്

Increase Font Size Decrease Font Size Print Page
charles-george

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് വിചാരണ കോടതിയിൽ എത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമർശത്തിൽ കേസ്. മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ ചാള്‍സ് ജോര്‍ജിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

വിചാരണ കോടതിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്ന പരാതി അന്വേഷിക്കാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്. കേസിൽ ദിലീപിനെ വെറുതെ വിട്ടതോടെയാണ് കോടതി പരിസരത്തുവച്ച് വിചാരണ കോടതിക്കെതിരെ ചാൾസ് ജോർജ് ആരോപണം ഉന്നയിച്ചത്. ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിടുകയായിരുന്നു. തുടർന്ന് കേസെടുക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പി ജെ പോൾസൺ കോടതിയെ സമീപിക്കുകയായിരുന്നു.

ചാൾസിന്റെ പ്രതികരണം ജഡ്ജിയെയും കോടതിയെയും അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നുവെന്നും ഈ ആരോപണം പൊതുജനത്തെ പ്രകോപിപ്പിക്കാനും കോടതിയുടെ അന്തസിനെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് കാട്ടിയായിരുന്നു പരാതി. പ്രതി കോടതി മുറിയിലേക്ക് വരുമ്പോൾ ജഡ്ജി എഴുന്നേറ്റ് നിൽക്കുന്ന സ്ഥിതിയാണ് കോടതിയിൽ ഉണ്ടായിരുന്നതെന്ന് ചാൾസ് ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

TAGS: CASE DIARY, CASE, CHARLES GEORGE, DILEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.