
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ. മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റും വീശുന്നതായി റിപ്പോർട്ടുണ്ട്. ഇന്നുമുഴുവൻ ഡൽഹിയിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഇന്നുരാവിലെ 4.50ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, ജമ്മുകാശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച ആരംഭിച്ചു. ശക്തമായ കാറ്റും വീശുകയാണ്. ഇന്നുരാവിലെ മുതലാണ് മഞ്ഞുവീഴ്‌ച ആരംഭിച്ചത്. കനത്ത മഞ്ഞുവീഴ്‌ച കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഹെൽപ്‌ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്‌ചയുള്ളതിനാൽ വ്യോമഗതാഗത സേവനങ്ങൾ സാധാരണ നിലയിലെത്താൻ കാലതാമസമുണ്ടായേക്കാമെന്ന് ശ്രീനഗർ വിമാനത്താവള അധികൃതർ അറിയിച്ചു.
#WATCH | Delhi wakes up to light rain; IMD predicts the city to witness light rain accompanied by thunderstorm, lightning and gusty winds today
— ANI (@ANI) January 23, 2026
Visuals from Kartavya Path, where full-dress rehearsal for Republic Day is scheduled to take place today pic.twitter.com/tC6tIK6Lz1
#WATCH | J&K's picturesque Bhaderwah valley received fresh snowfall this morning. The snowfall brought a sharp dip in temperatures, while locals welcomed the fresh spell of snow.
— ANI (@ANI) January 23, 2026
Bhaderwah Police and the district administration have issued helpline numbers and advised people to… pic.twitter.com/cOz969IOoD
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |