
വീടിന്റെ ഭംഗി കൂട്ടുന്നതിനായി നിരവധി കാര്യങ്ങളിൽ നാം ശ്രദ്ധിക്കാറുണ്ട്. നട്ടുവളർത്തുന്ന ചെടികളിൽ തുടങ്ങി തറയിലിടുന്ന മാറ്റിൽ വരെ നമ്മുടെ ശ്രദ്ധ പതിയാറുണ്ട്. ധാരാളം അലങ്കാര വസ്‌തുക്കൾ വീടിന്റെ ഭംഗി ഇരട്ടിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. പെയിന്റിംഗുകളും ശിൽപങ്ങളുമെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവയുടെ തിരഞ്ഞെടുപ്പുകളിൽ വാസ്‌തു നോക്കേണ്ടത് അത്യാവശ്യമാണ്.
കാരണം, അലങ്കാരത്തിനായി നാം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിൽ ചിലത് നെഗറ്റീവ് എനർജി വ്യാപിപ്പിക്കുന്നതിന് കാരണമാകാം. മറ്റ് ചിലത് ഐശ്വര്യങ്ങൾക്കും കാരണമാകാം. അക്കൂട്ടത്തിൽ മയിൽ, ഫിനിക്‌സ് പക്ഷി, നീലകണ്ഠ പക്ഷി എന്നിവയുടെ ചിത്രം വീട്ടിൽ തൂക്കുന്നത് ഐശ്വര്യവും ഭാഗ്യവും ഉണ്ടാകുന്നതിന് കാരണമാകുമെന്ന് വാസ്‌തുശാസ്‌ത്രം പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |