SignIn
Kerala Kaumudi Online
Saturday, 16 November 2019 4.44 AM IST

വി.ഐ.പിയെ തൊട്ടപ്പോൾ പൊലീസ് ഉണർന്നു, പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ ബാഗ് കണ്ടെത്താൻ നിയോഗിച്ചത് 700 പേരെ

narendra-modi-niece

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ മകളായ ദമയന്തി ബെൻ മോദിയുടെ പേഴ്സും മൊബൈൽ ഫോണും തട്ടിയെടുത്ത പ്രതികൾ പിടിയിൽ. 200 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്,​ 700 ഓളം വരുന്ന പൊലീസുകാർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 56000 രൂപയും ആധാർ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളും നഷ്ടപ്പെട്ടിരുന്നു.

മുഖ്യപ്രതിയെ കുടുക്കാൻ 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചായിരുന്നു തെരച്ചിൽ നടത്തിയത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ പ്രതികളിലൊരാളെ പിടികൂടിയിരുന്നു. രണ്ട് ദിവസം 700 ഓളം വരുന്ന പൊലീസുകാരുടെ കഠിന പ്രയത്നത്തിനൊടുവിലാണ് എല്ലാ പ്രതികളെയും വലയിലാക്കാൻ സാധിച്ചത്.
രണ്ട് ദിവസം മുമ്പാണ് ദമയന്തിയുടെ ബാഗ് മോഷണം പോയത്. പഞ്ചാബിലെ അമൃത്സറിൽ നിന്നും ഡൽഹിയിലെത്തിയ യുവതി, അവിടെയുള്ള ഗുജറാത്തി സമാജ് ഭവനിൽ മുറി ബുക്ക് ചെയ്തിരുന്നു. സിവിൽ ലൈനിലുള്ള സമാജ് ഭവനിലേക്ക് ഓട്ടോയിൽ വന്നിറങ്ങുമ്പോൾ കെട്ടിടത്തിന്റെ ഗേറ്റിന് മുൻപിൽ വച്ചായിരുന്നു ബൈക്കിലെത്തിയ കവർച്ചക്കാർ ദമയന്തിയുടെ പേഴ്‌സും മൊബൈൽ ഫോണും പിടിച്ചുപറിച്ചത്.
അതേസമയം,​ മോഷണങ്ങൾ തുടർക്കഥയാകുന്ന ഡൽഹിയിൽ,​ വി.ഐ.പിയുടെ ബന്ധുവിനെ തൊട്ടപ്പോൾ പ്രതിയെ കണ്ടെത്താൻ പൊലീസ് കാണിച്ച ഉത്സാഹം സാധാരണക്കാരുടെ കാര്യത്തിൽ ഉണ്ടാകുമോ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.





JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI, POLICE, NERENDRA MOCI RELATIVE, THIEVES, DELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.