സർട്ടിഫിക്കറ്റ് കോഴ്സ്
ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിൽ നടത്തുന്ന ഹോർട്ടികൾച്ചർ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വരെ പഠിച്ചവർക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ്: 6,000 രൂപ.
അപേക്ഷ 30-നകം ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 94964 59276.
പരീക്ഷ 30ന്
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.എ / ബി.എസ് സി / ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.കോം ഓണേഴ്സ്/ബി.ബി.എ/ബി.എം.എം.സി/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.ടി.എ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എച്ച്.എ/ബി.എ അഫ്സൽ-ഉൽ-ഉലമ (സി.സി.എസ്.എസ്, 2012, 2013 പ്രവേശനം) യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 30ന് ആരംഭിക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, ബി.എം.എം.സി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.