SignIn
Kerala Kaumudi Online
Monday, 09 March 2026 2.23 PM IST

മാസം അ‌ഞ്ച് ലക്ഷം രൂപവരെ ശമ്പളം; എന്നിട്ടും ഈ ജോലികൾ ചെയ്യാൻ ആളെ കിട്ടുന്നില്ല, കാരണം

Increase Font Size Decrease Font Size Print Page
jobs

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി വരികയാണ്. മിക്ക യുവാക്കളും സർക്കാർ ജോലി, ഐടി കരിയർ എന്നിവയ്ക്ക് പിന്നാലെയാണ് ഓടുന്നത്. എന്നാൽ ഇവയെക്കാളും സമ്പാദിക്കാൻ കഴിയുന്ന നിരവധി ജോലികൾ ഇന്ന് നിലവിലുണ്ടെന്ന് പലർക്കും അറിയില്ല. പ്രതിമാസം രണ്ട് ലക്ഷം രൂപയോ അതിൽ കൂടുതലോ ശമ്പളമായി ലഭിക്കുന്നവയാണ് ഇതിൽ പലതും.ഈ തൊഴിലുകൾക്ക് ഉന്നത വിദ്യാഭ്യാസം ആവശ്യമില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. മറ്റുള്ളവർ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ ഈ തൊഴിലുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?

job

എംബാമർ (Embalmer)

ലോകത്ത് അധികം ആരും ചെയ്യാത്തതും എന്നാൽ നല്ല ശമ്പളം ലഭിക്കുന്നതുമായ ഒരു ജോലിയാണ് എംബാമർ. മൃതദേഹങ്ങൾ നശിക്കുന്നത് തടയാൻ രാസവസ്തുക്കൾ ഉപയോഗിച്ച് സംരക്ഷിക്കുന്ന ജോലിയാണിത്. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ജോലിയായതിനാൽതന്നെ പലരും ഇത് തിരഞ്ഞെടുക്കാൻ മടിക്കുന്നു. എന്നാൽ യുഎസിലും യൂറോപ്പിലും ഈ ജോലി ചെയ്യുന്നവരെ കൂടുതലായി നിയമിക്കാറുണ്ട്. ഇപ്പോൾ ഇന്ത്യയിലെ വലിയ നഗരങ്ങളിലും ഇത് ചെയ്യുന്നവരുടെ ഡിമാൻഡ് കൂടുകയാണ്. പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ ക്ഷാമം കാരണം ഈ ജോലി ചെയ്യുന്നവർക്ക് പ്രതിമാസം രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും. അധികമാരും എംബാമർ തിരഞ്ഞെടുക്കാത്തതിനാൽ ശമ്പളം വ‌ർദ്ധിക്കാൻ ഇനിയും സാദ്ധ്യതയുണ്ട്.

job

പെറ്റ് ഫുഡ് ടേസ്റ്റർ (Pet Food Taster)

അധികം ആരും തിരഞ്ഞെടുക്കാത്ത മറ്റൊരു ജോലിയാണ് പ്രൊഫഷണൽ പെറ്റ് ഫുഡ് ടേസ്റ്റർ. ഇന്നും പലർക്കും ഇങ്ങനെയൊരു ജോലിയുള്ള കാര്യംപോലും അറിയില്ല. മിക്ക പ്രമുഖ പെറ്റ് ഫുഡ് കമ്പനികളും അവർ ഇറക്കുന്ന പെറ്റ് ഫുഡിന്റെ ഗുണനിലവാരം പരിശോധിക്കാൻ മനുഷ്യരെകൊണ്ട് ടേസ്റ്റ് ചെയ്ക്കുന്നു. ആരോഗ്യ സുരക്ഷയും ഈ ജോലി ഉറപ്പുനൽകുന്നുണ്ട്. മികച്ച ശമ്പളമാണ് ഇതിന് ലഭിക്കുന്നതെങ്കിലും വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിക്കാൻ ആരും തയ്യാറാകില്ല.

job

കൊമേഴ്‌സ്യൽ ഡൈവർ (Commercial Diver)

കുറച്ച് റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് ഈ ജോലി വളരെ നല്ലതാണ്. മുങ്ങൽ വിദഗ്ധരെയാണ് ഈ ജോലിക്ക് ആവശ്യം. കൂടുതലും ഗൾഫ് രാജ്യങ്ങളിലാണ് ജോലി സാദ്ധ്യത. വെള്ളത്തിനടിയിലെ എണ്ണ പെെപ്പ്‌ലെെനുകൾ നന്നാക്കുകകയും മറ്റുമാണ് ജോലി. ചിലപ്പോൾ വിഷാംശം നിറഞ്ഞ അന്തരീക്ഷത്തിൽ പ്രവർത്തിക്കേണ്ടി വരാം. ജീവന് വരെ ഭീഷണിയാണ്. അതുകൊണ്ട് തന്നെ കമ്പനികൾ മികച്ച പ്രതിഫലമാണ് ഈ ജോലിക്ക് നൽകുന്നത്. പ്രതിമാസം അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ സമ്പാദിക്കാം. എന്നാൽ ഇതിലെ അപകടസാദ്ധ്യത പലരെയും ഈ ജോലി തിരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.

job

മാലിന്യ സംസ്കരണ വിദഗ്ധർ (Waste Management Expert)

ഉയർന്ന ശമ്പളം ലഭിക്കുന്ന ഒരു തൊഴിലാണിത്. ക്ലീനിംഗ് അല്ല, മറിച്ച് വിഷമാലിന്യങ്ങളും വിഷവാതകങ്ങളും കെെകാര്യം ചെയ്യുന്നതാണ്. നൂതന യന്ത്രങ്ങളും റോബോട്ടിക് സംവിധാനങ്ങളും പ്രവർത്തിപ്പിക്കേണ്ടതും ഈ ജോലിയിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ച് വികസിത രാജ്യങ്ങളിൽ ഇത്തരം വിദഗ്ധരെ വളരെ ആവശ്യമാണ്.

job

ലെെൻ സ്റ്റാൻഡർ (Line Stander)

നീണ്ടക്യൂവിൽ നിൽക്കേണ്ടി വരുമ്പോൾ ആളുകൾ പകരം ഒരാളെ നിർത്തുന്ന ജോലിയാണ് ഇത്. ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിൽ ഇത് സാധാരണമായി മാറിയിരിക്കുന്നു. ഒരാൾക്ക് മണിക്കൂറിന് 3,000 മുതൽ 5,000 രൂപ വരെ ലഭിക്കും. ഈ ജോലികൾക്ക് ഇന്ത്യയിലും സാദ്ധ്യത വർദ്ധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെയാണെങ്കിൽ നല്ല വരുമാനം മണിക്കൂറുകൾക്കുള്ളിൽ സമ്പാദിക്കാൻ കഴിയും.

TAGS: JOB, SALARY, JOBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.