SignIn
Kerala Kaumudi Online
Tuesday, 12 November 2019 2.45 AM IST

മൻമോഹൻ-രാജൻ കാലഘട്ടം ബാങ്കുകളുടെ മോശം കാലം: നിർമ്മല സീതാരാമൻ

nirmala

ന്യൂയോർക്ക്: പ്രധാനമന്ത്രി പദത്തിൽ ഡോ. മൻമോഹൻ സിംഗും റിസർവ് ബാങ്ക് ഗവർണറായി ഡോ. രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ 'ഏറ്റവും മോശം സമയം" എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചു. കൊളമ്പിയ സർവകലാശാലയിലെ സ്‌കൂൾ ഒഫ് ഇന്റർനാഷണൽ ആൻഡ് പബ്ളിക് അഫയേഴ്‌സ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

എൻ.ഡി.എ സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ അടുത്തിടെ രഘുറാം രാജൻ വിമർശിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. റിസർവ് ബാങ്കിന്റെ തലപ്പത്ത് രാജൻ ഇരുന്ന കാലത്ത്, ഫോൺ കോൾ ശുപാർശകളുടെ പിൻബലത്തിൽ പോലും പൊതുമേഖലാ ബാങ്കുകൾ വാരിക്കോരി വായ്‌പകൾ കൊടുത്തു. ഇപ്പോൾ അതേ ബാങ്കുകൾ കേന്ദ്രസർക്കാരിൽ നിന്ന് മൂലധന സഹായം കിട്ടാൻ കാത്തിരിക്കുകയാണ്. ഈ ബാങ്കുകൾക്ക് ജീവസഹായം നൽകുകയാണ് ഇപ്പോൾ തന്റെ പ്രഥമ ജോലി.

''ഡോ. രാജൻ ഓരോ കാര്യവും ഉള്ളിൽത്തട്ടിയാണ് പറയുന്നത് എന്നതിൽ എനിക്ക് സംശയമില്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏറ്റവും ഉത്സാഹപൂർണമായിരുന്ന കാലഘട്ടത്തിൽ റിസർവ് ബാങ്കിന്റെ തലപ്പത്തെത്തിയ പണ്ഡിതനെന്ന നിലയിൽ അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. എന്നാൽ, അദ്ദേഹവും മൻമോഹൻ സിംഗും ഒന്നിച്ചുണ്ടായിരുന്ന കാലഘട്ടമാണ് ബാങ്കുകളുടെ ഏറ്റവും മോശം സമയമെന്നത് വസ്‌തുതയാണ്. അക്കാലത്ത്, നമുക്ക് അത് അറിയാൻ കഴിഞ്ഞില്ല", നിർമ്മല പറഞ്ഞു.

₹2.16 ലക്ഷം കോടി

ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2011-12ൽ 9,190 കോടി രൂപയായിരുന്നത്, ഒന്നാം നരേന്ദ്ര മോദി സർക്കാർ‌ അധികാരത്തിൽ ഏറിയ 2014 മേയിൽ 2.16 ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഡോ. മൻമോഹൻ സിംഗ് - ഡോ രഘുറാം രാജൻ 'സഖ്യ"ത്തെ ധനമന്ത്രി നിർമ്മല സീതാരാമൻ വിമർശിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, NIRMALA SITHARAMAN, MANMOHAN SINGH, RAGHURAM RAJAN, PSB
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.