SignIn
Kerala Kaumudi Online
Saturday, 16 November 2019 5.13 AM IST

ഒടുവിൽ,​ തുളസീധരൻ മരണത്തിന് കീഴടങ്ങി

thulaseedharan
തുളസീധരൻ ചെട്ടിയാർ

കഴക്കൂട്ടം: ശരീരത്തിൽ ജീവന്റെ തുടിപ്പുണ്ടായിട്ടും മരിച്ചുവെന്ന് തെറ്റിദ്ധരിച്ച് പത്രങ്ങളിലെ ചരമപേജിൽ ഇടംപിടിച്ച കഴക്കൂട്ടം സജി ഭവനിൽ തുളസീധരൻ ചെട്ടിയാർ ഒരുദിവസംകൂടി ജീവിച്ചശേഷം ഇന്നലെ പുലർച്ചെ മരണത്തിനു കീഴടങ്ങി. അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരിക്കെയാണ് തിങ്കളാഴ്ച വൈകിട്ടോടെ തുളസീധരൻ ചെട്ടിയാർക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും,​ ഇക്കാര്യം ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയും ചെയ്തത്. ഇത് മരണമെന്ന് തെറ്റിദ്ധരിച്ച വീട്ടുകാർ ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച ഇറങ്ങിയ മിക്ക പത്രങ്ങളിലും മരണവാർത്ത വരികയും ചെയ്തു. മൃതദേഹം ഇന്നലെ ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മഹേശ്വരി അമ്മാൾ. മക്കൾ: സജിൻ, സബിൻ, മഞ്ജു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.