SignIn
Kerala Kaumudi Online
Monday, 16 February 2026 2.27 AM IST

രണ്ട് കാര്യങ്ങൾ ചെയ്തു, കെഎസ്‌ആർടിസിയിൽ ആളുകൂടിയെന്ന് മന്ത്രി; വർദ്ധിച്ചത് 22 ലക്ഷം യാത്രക്കാർ

Increase Font Size Decrease Font Size Print Page
ganesh-kumar

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാർ വർദ്ധിച്ചെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ്‌കുമാർ. ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 22.18 ലക്ഷമായി വർദ്ധിച്ചതായാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്. 2023ൽ 19.84 ലക്ഷവും 2025ൽ 20.27 ലക്ഷവും യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിക്കുണ്ടായിരുന്നത്. ഈ വർഷം ഇതുവരെ ശരാശരി പ്രതിദിനയാത്രക്കാരുടെ എണ്ണം 22.18 ലക്ഷമാണ്. 2023ൽ ശരാശരി പ്രതിദിന ടിക്കറ്റ് വരുമാനം 6.69 കോടിയായിരുന്നുവെന്നും മന്ത്രി സഭയിൽ അറിയിച്ചു.

ഡ്രൈവിംഗ് സ്‌കൂളിലൂടെ 2.87 കോടി രൂപ ലാഭമുണ്ടായി. ബഡ്ജറ്റ് ടൂറിസത്തിലൂടെ കഴിഞ്ഞ മാസം അഞ്ചര കോടി രൂപ ലഭിച്ചു. 65 ലക്ഷം രൂപയാണ് ലാഭം. പ്രീമിയം ബസുകൾ ഇറക്കുകയും ബസ് സ്റ്റേഷനുകൾ നവീകരിക്കുകയും ചെയ്തതിനുശേഷം കുടുംബത്തോടൊപ്പം കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആശുപത്രി തുടങ്ങുന്നുവെന്നും മന്ത്രി സഭയിൽ പറഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിന് സമീപത്തായിരിക്കും ആശുപത്രി സ്ഥാപിക്കുക. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല പൊതുജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞു.

ഡയാലിസിസിന് പ്രാധാന്യം നൽകുന്ന ആശുപത്രിയാണ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡയാലിസിസ് മെഷീൻ നൽകിയിട്ടുണ്ട്. നിംസ് ആശുപത്രിയിൽ നിന്ന് നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി ലഭ്യമാക്കും. ഇതുവഴി പാവപ്പെട്ട രോഗികൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഡയാലിസിസ് ചെയ്യാനാകും. ഇതിനായി 10 കിടക്കകൾ ആദ്യഘട്ടത്തിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS: AUTO, AUTONEWS, LIFESTYLE, KSRTC, K B GANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.