SignIn
Kerala Kaumudi Online
Saturday, 07 March 2026 9.11 PM IST

'അന്ന് നടന്നത് ഒരു വെർബൽ റേപ്പായിരുന്നു, ജുവൽമേരിയുടെ വിവാഹത്തിനുശേഷം സംഭവിച്ചത്'

Increase Font Size Decrease Font Size Print Page
jewel-mary

മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടിയും അവതാരകയുമായ ജുവൽ മേരിയുടേത്. അഭിനയരംഗത്ത് സജീവമായതിനുപിന്നാലെയാണ് താൻ ക്യാൻസർ രോഗബാധിതയാണെന്ന് ജുവൽമേരി മനസിലാക്കിയത്. അസുഖസമയത്ത് താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെല്ലാണ് അവർ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്‌റഫ് ജുവൽമേരിയുടെ കുടുംബ ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരിക്കുകയാണ്.

'ജീവിതത്തിലുണ്ടായ എല്ലാ പ്രതിസന്ധികളെയും ധൈര്യത്തോടെ നേരിട്ട നടിയാണ് ജുവൽ മേരി. ക്യാൻസർ ബാധിതയായിരുന്ന സമയത്ത് ജുവൽ മേരിക്ക് ചികിത്സയ്ക്കായി സിനിമയിൽ നിന്ന് പൂർണമായും ഒഴിഞ്ഞുനിൽക്കേണ്ടി വന്നു. അവർ മമ്മൂട്ടിയുടെ നായികയായാണ് അഭിനയരംഗത്ത് ചുവടുറപ്പിക്കുന്നത്. പത്തേമാരിയിൽ പ്രവാസിയുടെ വേഷത്തെയാണ് അവർ അവതരിപ്പിച്ചത്. രണ്ടാമതും മമ്മൂട്ടി നായകനായ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലാണ് അഭിനയിച്ചത്. ഈ സിനിമ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് സിനിമയിൽ ശോഭിക്കാനും അവർക്ക് സാധിച്ചില്ല.

എന്നിട്ടും അവതാര രംഗത്ത് അവർ സജീവമായിരുന്നു. ഇതിനിടയിലാണ് ടെലിവിഷൻ ഷോകളുടെ പ്രൊഡ്യൂസറായ ജെൻസൻ സക്കറിയയുമായി അവർ പ്രണയത്തിലായി. ഇരുവരും വിവാഹിതരായി. ആദ്യസമയങ്ങളിൽ സന്തോഷകരമായ ദാമ്പത്യമായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ വർദ്ധിക്കാൻ തുടങ്ങി. മാനസികമായി ഒരുപാട് അകന്നു. വലിയ നിയമപോരാട്ടത്തിനൊടുവിലാണ് ബന്ധം വേർപെടുത്തിയതെന്ന് അവർ തന്നെ പറയുന്നുണ്ട്. രോഗാവസ്ഥയിലായിരുന്ന സമയത്തായിരുന്നു വിവാഹമോചനം. ഇതിനായി കുറേ വർഷം കാത്തിരിക്കേണ്ടി വന്നു. അപ്പോഴുണ്ടായ സമ്മർദം കാരണമായിരിക്കും അസുഖം കൂടിയതെന്ന് ചില സമയത്ത് തോന്നാറുണ്ടെന്ന് ജുവൽമേരി പറയുന്നു. വിവാഹമോചനത്തിന്റെ ഭാഗമായി ഒരു കൗൺസിലിംഗിനുപോയപ്പോഴുണ്ടായ മോശം അനുഭവം ജുവൽമേരി വിവരിക്കുന്നുണ്ട്. അനാവശ്യ ചോദ്യങ്ങളായിരുന്നുവെന്നും വെർബർ റേപ്പാണെന്ന് പറയാമെന്നും അവർ പറഞ്ഞിട്ടുണ്ട്.

മംമ്താ മോഹൻദാസ് തന്റെ അനുഭവങ്ങൾ സമൂഹത്തോട് പങ്കുവച്ചതുപോലെ തന്നെയാണ് ജുവൽ മേരിയും തന്റെ അതിജീവനത്തിന്റെ കഥ തുറന്നുപറയുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നുവന്നേക്കാവുന്ന ക്യാൻസർ എന്ന വില്ലനെ നേരിടാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന മുന്നറിയിപ്പാണ് ഇത്തരം തുറന്നുപറച്ചലിലൂടെ അവർ സമൂഹത്തിന് നൽകുന്ന പാഠം. ഇപ്പോൾ ജുവൽമേരി ക്യാൻസറിൽ നിന്നും പൂർണമായും മുക്തി നേടിയിരിക്കുകയാണ്. വീണ്ടും വരാനുള്ള സാദ്ധ്യതയും വളരെ കുറവാണെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ സഹതാപമല്ല അവർക്ക് ആവശ്യം അവരുടെ കരിയർ മെച്ചപ്പെടുത്താൻ അവരെ പഴയതുപോലെ ചേർത്തുനിർത്തി അരങ്ങിലും അണിയറയിലും അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ നമ്മൾ ശ്രമിക്കുകയാണ് വേണ്ടത്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.

TAGS: JEWEL MARY, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.