SignIn
Kerala Kaumudi Online
Thursday, 05 March 2026 7.12 PM IST

ചീറി തിളച്ച് മുഖത്തിന് തൊട്ടടുത്ത് എത്തി രാജവെമ്പാല; രൗദ്രഭാവത്തില്‍ പാമ്പിനെ കണ്ട യുവതിക്ക് സംഭവിച്ചത്

Increase Font Size Decrease Font Size Print Page
king-cobra

വളരെ അപൂര്‍വമായി മാത്രമേ ആക്രമിക്കാറുള്ളൂവെങ്കിലും ഏറ്റവും മാരകമായ വിഷമുള്ളവയാണ് രാജവെമ്പാലകള്‍. അറിഞ്ഞൊന്ന് കടിച്ചാല്‍ ഒരു ആനയെ വരെ ഒറ്റ കടിയില്‍ കൊല്ലാനുള്ള ശേഷിയുണ്ട് ഇവയുടെ വിഷത്തിന്. അതായത് ഒരു തവണ കടിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന വിഷം ഉപയോഗിച്ചാല്‍ പത്ത് മനുഷ്യരെ വരെ എളുപ്പത്തില്‍ കൊലപ്പെടുത്താന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. സാധാരണഗതിയില്‍ വനമേഖലയില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന രാജവെമ്പാലകള്‍ മുട്ടയിടുന്ന സമയത്ത് മാത്രമാണ് കൂടുതല്‍ അപകടകാരിയാകുന്നത്.

അല്ലാത്ത സമയങ്ങളില്‍ പൊതുവെ ഒരു നാണംകുണുങ്ങി സ്വഭാവമാണ് ഇവയ്ക്ക്. തന്റെ മുട്ടകള്‍ അപഹരിക്കാന്‍ വരുന്നുവെന്ന തോന്നലുണ്ടായാല്‍ മാത്രമേ ഇവ ആക്രമിക്കാറുള്ളൂ. അല്ലാത്ത സമയങ്ങളില്‍ തന്റെ വലിയ ശരീരവും തലയെടുപ്പും ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുകയാണ് പൊതുവേ രാജവെമ്പാലകള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവയെ പിടികൂടാനും എളുപ്പമാണെന്നാണ് സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ പറയാറുള്ളത്.

എന്നാല്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് രൗദ്രഭാവത്തില്‍ ഒരു യുവതിക്ക് നേരെ പാഞ്ഞടുക്കുന്ന ഒരു രാജവെമ്പാലയുടെ ദൃശ്യങ്ങളാണ്. വാലിന്റെ ഭാഗത്ത് നിന്ന് പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുകയാണ് യുവതി. എന്നാല്‍ ഈ സമയത്ത് നേരെ തിരിഞ്ഞ് തലയും ശരീര ഭാഗവും ഉയര്‍ത്തി യുവതിക്ക് നേരെ ചീറ്റലുമായി പാഞ്ഞടുക്കുകയാണ് പാമ്പ്. യുവതിയുടെ മുഖം ലക്ഷ്യം വച്ചാണ് പാമ്പ് പാഞ്ഞടുക്കുന്നതെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ യുവതി കടി കിട്ടാതെ രക്ഷപ്പെടുന്നുണ്ട്.

എന്നാല്‍ നീണ്ട നേരത്തെ പരിശ്രമത്തിന് ഒടുവില്‍ യുവതി പാമ്പിനെ തന്റെ വരുതിയിലാക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ടു എന്നാണ് വീഡിയോക്ക് കൂടുതലും ലഭിക്കുന്ന കമന്റുകള്‍. രാജവെമ്പാല ആളൊരു മാന്യനായത് കൊണ്ട് രക്ഷപ്പെട്ടുവെന്നും ആ സ്ഥാനത്ത് അണലിയായിരുന്നുവെങ്കില്‍ കാണാമായിരുന്നുവെന്നും കമന്റുകളുണ്ട്.

TAGS: KING COBRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.